Venjarammoodu Mass Murder Case: മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകി ഷെമീന, അഫാനെതിരെ മൊഴിയില്ല; മകന്റെ സാമ്പത്തിക ബാധ്യത അറിയില്ലെന്ന് പിതാവ്

Venjarammoodu Massacre: ആശുപത്രിയിൽ വച്ച് 45 മിനിറ്റാണ് ഷെമീനയുടെ മൊഴി രേഖപ്പെടുത്തിയത്. മജിസ്ട്രേറ്റിന് മുന്നിലാണ് മൊഴി നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Mar 1, 2025, 01:22 PM IST
  • ലത്തീഫിന്റെ ഭാര്യ ഷാഹിദയെ കൊല്ലാൻ ലക്ഷ്യമിട്ടിരുന്നില്ലെന്നാണ് പ്രതിയുടെ മൊഴി
  • അഞ്ച് പേരെയാണ് അഫാൻ കൊലപ്പെടുത്തിയത്
Venjarammoodu Mass Murder Case: മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകി ഷെമീന, അഫാനെതിരെ മൊഴിയില്ല; മകന്റെ സാമ്പത്തിക ബാധ്യത അറിയില്ലെന്ന് പിതാവ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ മകൻ അഫാനെതിരെ മൊഴി നൽകാതെ ചികിത്സയിൽ കഴിയുന്ന അമ്മ ഷെമീന. കട്ടിലിൽ നിന്ന് വീണാണ് തനിക്ക് പരിക്കേറ്റതെന്നാണ് മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലും ഷെമീന ആവർത്തിച്ചത്. ആശുപത്രിയിൽ വച്ച് 45 മിനിറ്റാണ് മൊഴി രേഖപ്പെടുത്തിയത്.

Add Zee News as a Preferred Source

കടബാധ്യതയാണ് കൂട്ടക്കൊലയിലേക്ക് നയിച്ചതെന്ന നി​ഗമനത്തിലേക്ക് എത്തുന്ന കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. അഫാന്റെ മാതാവ് ഷെമീന ചിട്ടി നടത്തിയും പണം നഷ്ടമായി. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഷെമീന ചിട്ടി നടത്തിയത്. കൊല്ലപ്പെട്ട ലത്തീഫിന്റെ ഭാര്യയ്ക്ക് ചിട്ടി ലഭിച്ചെങ്കിലും പണം നൽകിയില്ല. ഇതേ ചൊല്ലി, ലത്തീഫും അഫാനും തമ്മിൽ തർക്കം ഉണ്ടായി.

അഫാൻ മോശമായി സംസാരിച്ചതായി ലത്തീഫ് അടുത്ത ബന്ധുക്കളോട് പറഞ്ഞിരുന്നതായി പോലീസ് അന്വേഷണത്തിൽ മനസ്സിലാക്കി. ലത്തീഫിന്റെ ഭാര്യ ഷാഹിദയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നില്ലന്നാണ് പ്രതി അഫാൻ പോലീസിന് മൊഴി നൽകിയത്. തലയ്ക്കടിയേറ്റ് ലത്തീഫ് നിലത്ത് വീണപ്പോൾ അടുക്കളയിൽ നിന്ന് വന്ന ഷാഹിദ നിലവിളിക്കാൻ ശ്രമിച്ചു.

ALSO READ: 'ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും'; കൊലപാതകം ആസൂത്രണം ചെയ്ത്, വിദ്യാർഥികളുടെ ശബ്ദ സന്ദേശം പുറത്ത്

ഈ സമയം, ഷാഹിദയെ തലയ്ക്കടിച്ച് വീഴ്ത്തിയെന്നും പ്രതി പോലീസിൽ മൊഴി നൽകി. അഞ്ച് പേരെയാണ് വെട്ടിയും ചുറ്റികയ്ക്കടിച്ചും 23കാരനായ അഫാൻ കൊലപ്പെടുത്തിയത്. മൂന്ന് വീടുകളിലായാണ് അഞ്ച് കൊലപാതകങ്ങൾ നടത്തിയത്.

അഫാന്റെ മുത്തശി സൽമാ ബീവി (95), പിതൃ സഹോദരൻ ലത്തീഫ് (60), ലത്തീഫിന്റെ ഭാര്യ സജിതാ ബീവി (55), അഫാന്റെ സഹോദരൻ അഫ്സാൻ (13), വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശിയും അഫാന്റെ സുഹൃത്തുമായ ഫൻസാന (22) എന്നിവരെയാണ് അഫാൻ അരുംകൊല നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News