തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ തൂങ്ങിമരിക്കാൻ ശ്രമിച്ചു. പൂജപ്പുര ജയിലിൽ കഴിയുകയായിരുന്നു അഫാൻ. പൂജപ്പുര സെൻട്രൽ ജയിലിലെ ശുചിമുറിയിലാണ് തൂങ്ങിമരിക്കാൻ ശ്രമിച്ചത്. സഹതടവുകാരാണ് ജയിൽ അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് അഫാനെ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. തുടർന്ന് ഐസിയുവിലേക്ക് മാറ്റി. അഫാൻറെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ജയിൽ ഉദ്യോഗസ്ഥർ ഫോൺ വിളിക്കാൻ മാറിയപ്പോഴാണ് ആത്മഹത്യാശ്രമം. ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിമരിക്കാൻ ശ്രമിച്ചത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അഫാൻ.
(Updating......)









