തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. കനത്ത സുരക്ഷാ മുൻകരുതലോടെയാണ് മാറ്റിയത്. പിതാവിന്റെ അമ്മ, പെൺസുഹൃത്ത്, സഹോദരൻ, പിതാവിന്റെ സഹോദരൻ, പിതൃസഹോദരന്റെ ഭാര്യ എന്നിങ്ങനെ അഞ്ച് പേരെയാണ് വിവിധയിടങ്ങളിലെത്തി അഫാൻ കൊലപ്പെടുത്തിയത്.
അമ്മയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ക്രൂരമായി ആക്രമിച്ചതിന് ശേഷമാണ് കൂട്ടക്കൊല നടത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്മ ചികിത്സയിലാണ്. കടബാധ്യത പെരുകി താങ്ങാൻ കഴിയാത്ത സാഹചര്യം വന്നതോടെയാണ് ഉറ്റവരെ കൊലപ്പെടുത്തി സ്വയം മരിക്കാൻ തീരുമാനിച്ചതെന്ന് അഫാൻ ജയിൽ അധികൃതരോട് പറഞ്ഞു.
ALSO READ: ആരോഗ്യ പ്രശ്നങ്ങളില്ല; വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ജയിലിലേക്ക് മാറ്റി
ദിവസം 10,000 രൂപ വരെ പലിശയായി നൽകേണ്ടി വന്നു. ഇത് താങ്ങാനാകാതെ വന്നപ്പോഴാണ് എല്ലാവരെയും കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാൻ തീരുമാനിച്ചത്. താൻ മരിക്കാത്തതിൽ അസ്വസ്ഥനാണെന്നും ജയിൽ ജീവനക്കാരോട് അഫാൻ വെളിപ്പെടുത്തി. കുടുംബാംഗങ്ങളെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ ശേഷം താൻ എലിവിഷം കഴിച്ചുവെന്ന് അഫാൻ പോലീസിനോട് പറഞ്ഞിരുന്നു.
തുടർന്ന് പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. അഫാനെ ശനിയാഴ്ച ജയിലിലേക്ക് മാറ്റാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറഞ്ഞത് ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മാറ്റിയില്ല. പിന്നീട് ചൊവ്വാഴ്ചയോടെ അഫാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഇതിന് ശേഷം ജയിൽവകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ഉച്ചയോടെ ആശുപത്രിയിലെത്തി ഡിസ്ചാർജ് സമ്മറി ഉൾപ്പെടെ പരിശോധിച്ച് നടപടികൾ പൂർത്തിയാക്കി. മൂന്നിടങ്ങളിലായാണ് പ്രതി അഞ്ച് കൊലപാതകങ്ങൾ നടത്തിയത്. അതിനാൽ വിവിധ പോലീസ് സ്റ്റേഷനുകളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസുകളിലെല്ലാം അറസ്റ്റ് രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









