)
തൃശ്ശൂർ: ഗുരുവായൂരിൽ ദർശനത്തിനെത്തി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഹെലിപാഡിൽ വന്നിറങ്ങിയ ഉപരാഷ്ട്രപതിക്ക് ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. ഭാര്യ ഡോ. സുധേഷ് ധൻകറും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചേർന്നാണ് ഉപരാഷ്ട്രപതിയെയും ഭാര്യയെയും സ്വീകരിച്ചത്.
ഉച്ചയ്ക്ക് 12.45ഓടെ ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് വ്യോമസേനാ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ അദ്ദേഹം റോഡ് മാർഗമാണ് തെക്കേ നടയിലെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയത്. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഉപരാഷ്ട്രപതിയെ ഷാൾ അണിയിച്ചു. തുടർന്ന് അൽപ നേരം വിശ്രമിച്ച ശേഷം ഉപരാഷ്ട്രപതി തെക്കേ നടയിലൂടെ ക്ഷേത്ര ദർശനത്തിനെത്തി. ഉച്ചയ്ക്ക് 1.35 ന് ക്ഷേത്രത്തിൽ ദർശനത്തിനായി കയറിയ ഉപരാഷ്ട്രപതി 1.48ന് ദർശനം പൂർത്തിയാക്കി തിരിച്ചിറങ്ങി. തുടർന്ന് അദ്ദേഹം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുകയും ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്തു.
രാവിലെ ക്ഷേത്ര ദർശനം നടത്താനിരുന്നുവെങ്കിലും കനത്ത മഴ കാരണം ഗുരുവായൂർ ശ്രീകൃഷ്ണ കോളജിന്റെ ഹെലിപ്പാഡിൽ ഹെലികോപ്ടർ ഇറക്കാനായിരുന്നില്ല. ഇതേ തുടർന്ന് ഉപരാഷ്ട്രപതിയുമായി ഹെലികോപ്ടർ കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു. കൊച്ചി കളമശ്ശേരിയിലെ നാഷ്ണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ സംവാദ പരിപാടിയിൽ അദ്ദേഹം പങ്കെടുത്തു. ഈ പരിപാടിക്ക് ശേഷം വീണ്ടും ദർശനത്തിനായി എത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.