)
കോഴിക്കോട്: യെമനില്‍ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ ആയതായി റിപ്പോർട്ട്. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നിയമോപദേശകനും സുപ്രീംകോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രൻ യെമൻ പൗരനായ തലാലിന്റെ കുടുംബം നിമിഷപ്രിയക്കു വധശിക്ഷ നൽകേണ്ട എന്ന തീരുമാനത്തിൽ എത്തിച്ചേർന്നതായി പ്രമുഖ മാധ്യമത്തോട് പറഞ്ഞതായിട്ടാണ് റിപ്പോർട്ട്.
വിഷയത്തിൽ ഇനിയും ചർച്ചകൾ നടക്കേണ്ടതുണ്ടെന്നും. ദയാധനത്തെ സംബന്ധിച്ച് അടക്കം ചർച്ചകൾ തുടരുമെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞതായിട്ടാണ് റിപ്പോർട്ട്. അബ്ദുൽ റഹീമിന്റെ കേസിൽ 36 കോടി കൊടുത്തിട്ടും അദ്ദേഹത്തെ ജയിലിൽ നിന്നും മോചിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും. ആ രാജ്യത്തെ നിയമ സംവിധാനം അനുസരിച്ചു മറ്റു കാര്യങ്ങൾ എങ്ങനെ ആയിരിക്കും എന്നൊക്കെ ചർച്ച നടക്കേണ്ടതുണ്ടെന്നും. വധശിക്ഷ വേണ്ടെന്ന് മാത്രമാണ് തത്വത്തിൽ ധാരണയായതെന്നും. വധശിക്ഷ എന്ന ആവശ്യത്തിൽനിന്നും പിന്മാറാൻ തലാലിന്റെ കുടുംബത്തിൽ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തലാലിന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട്, മക്കളുമുണ്ട്. യെമനിലെ നിയമപ്രകാരം തീരുമാനം എടുക്കേണ്ടത് മരണപ്പെട്ടവരുടെ സ്വത്തിന്റെ അവകാശികളാണ്. അതുകൊണ്ടു തന്നെ സ്വാഭാവികമായും മക്കളും മാതാപിതാക്കളുമാണ് തീരുമാനമെടുക്കേണ്ടത്. അവർ ജീവിച്ചിരിപ്പില്ലെങ്കിൽ മാത്രമേ സഹോദരനു തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ എന്നാണ് റിപ്പോർട്ട്.
ഞങ്ങൾ ഞങ്ങളുടെതായ വഴിക്കാണ് ചർച്ചകൾ നടത്തുന്നതെങ്ങ് പറഞ്ഞ സുഭാഷ് ചന്ദ്രൻ കേന്ദ്ര സർക്കാർ ഈ ചർച്ചകളിലൊന്നും പങ്കാളിയായിട്ടില്ലെന്നും. രണ്ടാഴ്ച ആയി ഞങ്ങൾ നിരന്തരം ചർച്ചകൾ നടത്തുകയാണെന്നും. ഇന്നലെ നിർണായകമായ ഒരു ഘട്ടത്തിലാണു പറയേണ്ട കാര്യങ്ങൾ ഞങ്ങൾ പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രിയോടെയാണു യെമൻ പണ്ഡിതൻ കാന്തപുരം അബൂബക്കർ മുസ്ലിയാരെ ബന്ധപ്പെട്ടതെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.
ഇതിനിടയിൽ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്ന വാർത്ത നിഷേധിച്ച് തലാലിന്റെ സഹോദരൻ രംഗത്തെത്തിയിരുന്നു. ആരുമായി ചർച്ച നടത്തിയെന്ന് കാന്തപുരം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. വാർത്ത തെറ്റാണെന്ന് നിമിഷപ്രിയയുടെ അഭിഭാഷകനെന്ന് അവകാശവാദമുന്നയിച്ച സാമുവൽ ജെറോമും പറഞ്ഞിരുന്നു. പ്രചാരണം നിർഭാഗ്യകരമാണെന്നും പരസ്യ സംവാദത്തിന് തയാറാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി. ഇതിനിടെയാണു തലാലിന്റെ കുടുംബം നിമിഷപ്രിയക്ക് വധശിക്ഷ നൽകേണ്ട എന്ന തീരുമാനത്തിൽ എത്തിച്ചേർന്നതെന്നു സുഭാഷ് ചന്ദ്രൻ വ്യക്തമാക്കിയിരിക്കുന്നത്.
നഴ്സ് നിമിഷപ്രിയയുടെ കേസിൽ ചില നിർണായക തീരുമാനങ്ങൾ ഉണ്ടായതായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഓഫിസും ഇന്നലെ രാത്രി അറിയിച്ചിരുന്നു. എങ്കിലും ഇക്കാര്യം കേന്ദ്ര സർക്കാർ വൃത്തങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.