video: ചിരിപ്പിച്ചു കൊല്ലും ഈ പ്രതിജ്ഞ

അക്ഷരങ്ങള്‍ പെറുക്കിയെടുത്ത് വാക്കുകള്‍ കൂട്ടി ചേര്‍ത്ത് പ്രതിജ്ഞ ചൊല്ലുമ്പോള്‍ കേട്ടു നില്‍ക്കുന്ന സ്‌കൂള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചിരിയടക്കാന്‍ കഴിയാത്ത അവസ്ഥ. 

Last Updated : Nov 3, 2018, 03:12 PM IST
video: ചിരിപ്പിച്ചു കൊല്ലും ഈ പ്രതിജ്ഞ

ഒരുപാട് വീഡിയോകള്‍ സോഷ്യല്‍ മീഡിയ വഴി വൈറല്‍ ആകുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനൊരു വീഡിയോ ആദ്യമായാണ് എന്ന് തോന്നുന്നു. സ്‌കൂള്‍ അസംബ്ലിയില്‍ പ്രതിജ്ഞ ചൊല്ലുന്ന കൊച്ചു വിദ്യാര്‍ത്ഥിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. 

അക്ഷരങ്ങള്‍ പെറുക്കിയെടുത്ത് വാക്കുകള്‍ കൂട്ടി ചേര്‍ത്ത് പ്രതിജ്ഞ ചൊല്ലുമ്പോള്‍ കേട്ടു നില്‍ക്കുന്ന സ്‌കൂള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചിരിയടക്കാന്‍ കഴിയാത്ത അവസ്ഥ. ‘ഗുരുക്കന്മാര്‍’ എന്നത് തെറ്റി ‘കുറുക്കന്മാര്‍’ എന്ന് ആയപ്പോള്‍ ചിരി സഹിക്കാനാവാതെ നില്‍ക്കുന്ന അധ്യാപകരെയും വീഡിയോയില്‍ കാണാം. 

മുഴുനീളെ ചിരിയുണര്‍ത്തുന്ന പ്രതിജ്ഞ ‘ഞാന്‍ എന്‍റെ രാജ്യത്തിന് വേണ്ടി പ്രേമിക്കു’മെന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. നിരവധി ആളുകള്‍ കണ്ട വീഡിയോയിലെ കുട്ടി ആരാണെന്നും ഏത് സ്‌കൂളിലെയാണെന്നും ഉള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

വീഡിയോ കാണാം:

Trending News