Money Fraud Case: വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്, പ്രധാന അധ്യാപകനിൽ നിന്ന് ലക്ഷങ്ങൾ തട്ടി; അറസ്റ്റ്

Vigilance Arrest: പിറവം സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ മുൻ പിടിഎ പ്രസിഡൻ്റ് ബിജു തങ്കപ്പൻ, ഇപ്പോഴത്തെ പിടിഎ പ്രസിഡൻ്റ് പ്രസാദ്, ആറ്റിങ്ങൽ സ്വദേശി രാകേഷ്, പിറവം സ്വദേശി അലേഷ് എന്നിവരാണ് പിടിയിലായത്.

Written by - Zee Malayalam News Desk | Last Updated : Mar 19, 2025, 10:42 AM IST
  • പണം നൽകിയില്ലെങ്കിൽ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ തടഞ്ഞു വയ്ക്കും എന്ന് സംഘം ഭീഷണിപ്പെടുത്തി
  • വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ വഴി നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തി
Money Fraud Case: വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്, പ്രധാന അധ്യാപകനിൽ നിന്ന് ലക്ഷങ്ങൾ തട്ടി; അറസ്റ്റ്

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പ്രധാന അധ്യാപകനിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഘം അറസ്റ്റിൽ. പിറവം സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ മുൻ പിടിഎ പ്രസിഡൻ്റ് ബിജു തങ്കപ്പൻ, ഇപ്പോഴത്തെ പിടിഎ പ്രസിഡൻ്റ് പ്രസാദ്, ആറ്റിങ്ങൽ സ്വദേശി രാകേഷ്, പിറവം സ്വദേശി അലേഷ് എന്നിവരാണ് പിടിയിലായത്.

ഈ മാസം 31ന് വിരമിക്കുന്ന പ്രധാന അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിന് കൊടുത്ത പരാതികൾ പിൻവലിക്കാനായി 15 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ തടഞ്ഞു വയ്ക്കും എന്ന് സംഘം ഭീഷണിപ്പെടുത്തി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ വഴി നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തി.

ഇതേക്കുറിച്ച് എറണാകുളം റെയിഞ്ച് എസ്പി ശശിധരന് ലഭിച്ച പരാതിയെ തുടർന്നായിരുന്നു വിജിലൻസ് സംഘം ഇവരെ പിടികൂടിയത്. സംഘം ആവശ്യപ്പെട്ട 15 ലക്ഷത്തിൽ നിന്നും ആദ്യ ഗഡുവായി രണ്ട് ലക്ഷം രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. തിരുവനന്തപുരത്ത് എത്തി പണം കൈമാറാനായിരുന്നു സംഘം അധ്യാപകനോട് ആവശ്യപ്പെട്ടത്.

തുടർന്ന് വിവിധ സ്ഥലങ്ങൾ മാറി ഒടുവിൽ വെഞ്ഞാറമൂട് ഇന്ത്യൻ കോഫി ഹൗസിൽ വച്ച് പണം കൈമാറുന്നതിനിടയിലാണ് വിജിലൻ സംഘം ഇവരെ പിടികൂടിയത്. വിദ്യാഭ്യാസ വകുപ്പിലെ ഉന്നതനായി ചമഞ്ഞ രാകേഷ് ബൈക്ക് ഷോറും മാനേജറാണ്. ഇവർ സഞ്ചരിച്ച കാറും വിജിലൻസ് കസ്റ്റഡിയിൽ എടുത്തു. പ്രതികളെ എറണാകുളം വിജിലൻസ് ആസ്ഥാനത്ത് കൊണ്ടുപോകും. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News