ADGP Ajith Kumar: അനധികൃത സ്വത്ത് സമ്പാദന കേസ്: എഡിജിപി എംആർ അജിത്കുമാറിന് ക്ലീൻചിറ്റ്

ADGP Ajith Kumar: അജിത് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 25, 2025, 07:06 AM IST
  • അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീന്‍ചിറ്റ്
  • കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത സർക്കാരിന് സമർപ്പിച്ച അന്തിമ റിപ്പോര്‍ട്ടിലാണ് അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്
ADGP Ajith Kumar: അനധികൃത സ്വത്ത് സമ്പാദന കേസ്: എഡിജിപി എംആർ അജിത്കുമാറിന് ക്ലീൻചിറ്റ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീന്‍ചിറ്റ്. കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത സർക്കാരിന് സമർപ്പിച്ച അന്തിമ റിപ്പോര്‍ട്ടിലാണ് അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. 

Also Read: സ്വർണ്ണക്കടത്ത് കേസിൽ വ്യാജ മൊഴി; എഡിജിപി എം ആർ അജിത് കുമാറിനെതിരെ പി വിജയൻ

റിപ്പോർട്ടിൽ അജിത് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. അജിത് കുമാറിന് ക്ലീൻചിറ്റ് നൽകുന്ന റിപ്പോർട്ട് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി വിജിലൻസ് ഡയറക്‌ടർക്കു സമർപ്പിച്ചിരുന്നു.  ഇത് ശരിവയ്ക്കുന്നതാണ് പുറത്തുവന്ന അന്തിമ റിപ്പോർട്ടിലും ഉള്ളത്.

ഫ്‌ളാറ്റ് വാങ്ങല്‍, സ്വര്‍ണകടത്ത് എന്നിവയില്‍ അജിത് കുമാര്‍ അഴിമതി നടത്തിയിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അജിത് കുമാറിനുള്ള സ്ഥാനകയറ്റത്തിനുള്ള തടസം മാറും. പി വി അന്‍വർ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു സർക്കാർ  വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് നൽകിയത്. 

Also Read: ഇടവ രാശിക്കാരുടെ വരുമാനം വർധിക്കും, ചിങ്ങ രാശിക്കാർ ജാഗ്രത പാലിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

സോളാര്‍ കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചുവെന്നും ഇതിന്റെ പ്രതിഫലമായി വന്‍ തുക പ്രതികളില്‍ നിന്ന് കൈപ്പറ്റിയെന്നും പി വി അന്‍വര്‍  ആരോപിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് തൊട്ടുമുന്‍പ് 2016 ഫെബ്രുവരി പത്തൊന്‍പതിന് കവടിയാറില്‍ അജിത് കുമാര്‍ ഫ്ളാറ്റ് വാങ്ങിയെന്നും.  അന്ന് 33,80,100 രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റ് പത്ത് ദിവസത്തിന് ശേഷം 65 ലക്ഷം രൂപയ്ക്ക് വിറ്റുവെന്നും.  സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ഫ്ളാറ്റ് ആരാണ് വാങ്ങിയതെന്നത് അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിക്കണമെന്നും പി വി അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു.  ഇതിന്റെ രേഖകളും പി വി അന്‍വര്‍ പുറത്തുവിട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News