)
വയനാട്: മുണ്ടക്കൈ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിൽ അനർഹരെ ഉൾപ്പെടുത്തിയതിൽ അന്വേഷണത്തിനൊരുങ്ങി വിജിലൻസ്. അന്തിമ ലിസ്റ്റിൽ ദുരന്തബാധിതർ അല്ലാത്തവരെ പോലും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഇത് സംബന്ധിച്ച് നേരത്തെ വിജിലൻസിന് ജനശബ്ദം ആക്ഷൻ കൗൺസിൽ പരാതി നൽകിയിരുന്നു.
451 പേരാണ് മുണ്ടക്കൈ ഉരുൾ ദുരന്ത ബാധിതരുടെ പുനരുധിവാസ ലിസ്റ്റിൽ ആകെ ഉൾപ്പെട്ടിട്ടുള്ളത്. പൂർണ്ണമായും അർഹതപ്പെട്ടവർ ഉൾപ്പെട്ടിട്ടില്ല എന്ന ആക്ഷേപം ഉയരുന്നതിനിടെ 49 പേരെ കൂടി കൂട്ടിച്ചേർത്താണ് 451 കുടുംബങ്ങൾ എന്ന സംഖ്യയിൽ എത്തിയത്. എന്നാൽ ഗുണഭോക്തൃ ലിസ്റ്റിൽ വ്യാപക തിരിമറി നടന്നതായിട്ടാണ് ജനശബ്ദം ആക്ഷൻ കൗൺസിലിൻ്റെ വാദം.
ദുരന്തബാധിതരല്ലാത്തവരും മറ്റ് ഇടങ്ങളിൽ സ്വന്തമായി വീട്ടിലുള്ളവരും ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടു. ഒരു വീട്ടിൽ കുടുംബസമേതം താമസിച്ചിരുന്ന പലരും പിന്നീട് ഉണ്ടാക്കിയ രേഖകളുടെ സഹായത്തോടെ ടൗൺഷിപ്പിൽ ഒന്നിലധികം വീടുകൾക്ക് അർഹത നേടി.
അവസാനം പ്രസിദ്ധീകരിച്ച 49 പേരുടെ ലിസ്റ്റിൽ 12 പേരും അനർഹരാണെന്നും 173 പേർ ഇപ്പോഴും ഗുണഭോക്തൃ ലിസ്റ്റിന് പുറത്താണെന്നുമുള്ള ആരോപണങ്ങൾ ആക്ഷൻ കൗൺസിൽ ഉയർത്തിയിരുന്നു. ഇക്കാര്യങ്ങളിൽ കൃത്യത വേണമെന്നാണ് ആക്ഷൻ കൌൺസിലിൻറെ ആവശ്യം.
അതേസമയം പ്രാഥമിക വിവരശേഖരണത്തിൽ ചില റവന്യൂ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ദുരന്തബാധിതർ അല്ലാത്തവരെ പോലും ടൗൺഷിപ്പ് അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിജിലൻസിന് ലഭിച്ച വിവരം. ഡയറക്ടറേറ്റിൽ നിന്നും അനുമതി കിട്ടിയാൽ ഉടൻ വിശദമായ അന്വേഷണം നടത്താനാണ് വിജിലൻസിൻ്റെ നീക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.