തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങള്‍ തടയുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയോ എന്നതില്‍ സംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു. ഹര്‍ത്താലില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ചില ഉദ്യോഗസ്ഥര്‍  നടപടി എടുത്തില്ലെന്നതിനെ തുടർന്നാണ് നടപടി. എസ്എച്ച്ഒ തലത്തില്‍ വീഴ്ചകൾ നടന്നു എന്നാണ് പ്രാഥമിക വിവരം. അതേസമയം പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേസുകളില്‍ നടപടി ശക്താക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് നിര്‍ദേശം.


COMMERCIAL BREAK
SCROLL TO CONTINUE READING

പൊതുവില്‍ പൊലീസ് നന്നായി കൈകാര്യം ചെയ്തു എന്നതാണ് ഇന്റലിജിന്‍സ് നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെയും കേന്ദ്രങ്ങളെയും കണ്ടെത്താനാണ് നീക്കം.  ഡിജിപി അനില്‍ കാന്ത് ഹര്‍ത്താല്‍ ദിനത്തില്‍ ഒരു അക്രമവും ഉണ്ടാകരുത് എന്നും സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ചില കേന്ദ്രങ്ങളില്‍ വന്‍തോതില്‍  അക്രമങ്ങള്‍ നടന്നു. 


ഇത്തരം സംഭവങ്ങളില്‍ എസ്എച്ച്ഒ തലത്തില്‍ വലിയ വീഴ്ച സംഭവിച്ചു എന്നതാണ് നിരീക്ഷണം. പല സ്ഥലങ്ങളിൽ കെഎസ്ആർടിസി ബസുകൾക്കും കല്ലേറും അക്രമവും നടന്നു. ഇതിനെതിരെയും കടുത്ത നടപടി സ്വീകരിക്കും. ചില ജില്ലാ പോലീസ് മേധാവുകളോട് സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് ആവശ്യപെട്ടിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.