)
കൊല്ലം: ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതിയായ വിപഞ്ചിക ജീവനൊടുക്കിയ സംഭവം ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് പോലീസ്.
വിപഞ്ചികയേയും മകളേയും കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷാർജയിലെ അൽ ക്വായ്സിയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജയിലെ ഒരു സ്വകാര്യ കമ്പനിയിലെ എച്ച്ആർ മാനേജരായിരുന്നു മരിച്ച വിപഞ്ചിക. സംഭവത്തിൽ വിപഞ്ചികയുടെ അമ്മ ഷൈലജയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് എഫ്ഐആർ മാറ്റിയെഴുതുകയും ചെയ്തു.
ഗാർഹിക പീഡനവും ആത്മഹത്യാ പ്രേരണയും മാറ്റി സ്ത്രീധനപീഡന മരണമാക്കിയാണ് എഫ്ഐആർ പുതുക്കി എഴുതിയത്. കേസിലെ ഒന്നാം പ്രതി ഭർത്താവ് നിധീഷാണ്. കേസിൽ ഭർത്തൃസഹോദരി നീതു രണ്ടാം പ്രതിയും നിധീഷിന്റെ അച്ഛൻ മൂന്നാം പ്രതിയുമാണ്. ഇതിനിടയിൽ മകളുടെയും ചെറുമകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും യുഎഇയിൽ പ്രതികൾക്കെതിരേ നിയമ നടപടിക എടുക്കുന്നതിനും ഷൈലജ ബന്ധുവിനൊപ്പം ചൊവ്വാഴ്ച രാവിലെ ഷാർജയിലെത്തിയിട്ടുണ്ട്.
ഭർത്താവുമൊത്ത് സന്തോഷകരമായ കുടുംബജീവിതം സ്വപ്നംകണ്ട വിപഞ്ചിക ഷാർജയിൽ ഒരേസമയം കടുത്ത പീഡനവും സാമ്പത്തിക ചൂഷണവുമാണ് നേരിട്ടിരുന്നതെന്ന് വിപഞ്ചികയുടെ 'അമ്മ പറഞ്ഞു. വിപഞ്ചികയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിൽ കുടുംബാംഗങ്ങൾ ഒറ്റക്കെട്ടായി നിന്നുവെന്നും. ഗർഭിണിയായതോടെ പീഡനം കൂടുതൽ കടുത്തുവെന്നും. കഴുത്തിൽ ബെൽറ്റ് മുറുക്കിയശേഷം വലിച്ചിഴയ്ക്കുകപോലും ചെയ്തിരുന്നുവെന്നും. ഏഴു മാസം ഗർഭിണിയായപ്പോൾ വിപഞ്ചികയെ വീട്ടിൽനിന്ന് ഇറക്കിവിട്ടുവെന്നും. ഹോസ്റ്റൽ കണ്ടെത്തി അവിടേക്ക് മാറിയപ്പോൾ അവിടെനിന്നു പുറത്താക്കാനുള്ള ശ്രമവുമുണ്ടായതായും വിപഞ്ചികയുടെ ബന്ധുക്കളും പറയുന്നുണ്ട്.
മകൾ ജനിച്ചതോടെ നിധീഷിന്റെ സ്വഭാവം മാറുമെന്ന് വിപഞ്ചിക കരുതിയെങ്കിലും നിതീഷിന് മകളോടും വെറുപ്പായിരുന്നു. നിതീഷ് വിപഞ്ചികയുടെ പാസ്പോർട്ടും തിരിച്ചറിയൽ രേഖയും പിടിച്ചുവെച്ച് നാട്ടിലേക്ക് വരാനുള്ള ശ്രമവും തടഞ്ഞിരുന്നുവെന്നും. വേർപിരിയൽ നോട്ടീസുകൂടി കിട്ടിയതോടെയാണ് വിപഞ്ചിക ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിലെത്തിയതെന്നും അമ്മയും ബന്ധുക്കളും ആരോപിച്ചു. കടുത്ത പീഡനങ്ങളുടെ ദൃശ്യങ്ങളടക്കമുള്ള രേഖകളും സമൂഹിക മാധ്യമങ്ങളിലെ സന്ദേശങ്ങളും പ്രതികൾക്കെതിരേയുള്ള ശക്തമായ തെളിവായി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.