)
ഷാർജ: ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും. ഫൊറൻസിക്കിന്റെ അന്തിമാനുമതിപ്പത്രം ലഭിച്ചതോടെയാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുന്നത്.
ഇന്ന് വൈകുന്നേരം 5:40 നുള്ള വിമാനത്തിലാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കുക. രാത്രി 11 മണിയോടെ തിരുവനന്തപുരത്ത് എത്തുമെന്നാണ് റിപ്പോർട്ട്. എംബാമിങ് നടപടികൾ ഇന്ന് രാവിലെ 10 ന് ഷാർജയിൽ നടക്കുമെന്നാണ് റിപ്പോർട്ട്. ജൂലൈ 8 നാണ് കൊല്ലം സ്വദേശി വിപഞ്ചികയേയും മകൾ വൈഭവിയേയും ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി അമ്മയും സഹോദരനും ഒരാഴ്ചയായി ദുബായിൽ തങ്ങുകയാണ്. ഇതിനിടയിൽ വിപഞ്ചികയുടെ മകളുടെ സംസ്കാരം പിതാവ് നിതീഷിന്റെ നിർബന്ധത്തെ തുടർന്ന് ദുബായിൽ നടത്തി. വിപഞ്ചികയുടെ ആത്മഹത്യ കൊലപാതമാണെന്ന് ആരോപിച്ചുകൊണ്ട് അമ്മ കൊല്ലത്ത് പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നിതീഷിന്റെ പേരിൽ നാട്ടിൽ കേസെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.