Kerala News: കളമശ്ശേരിയിലെ കുട്ടികൾക്ക് വൈറൽ മെനിഞ്ചൈറ്റിസ്; 2 പേർ ചികിത്സയിൽ

Kerala News: കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഡിഎംഒ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Mar 12, 2025, 12:50 PM IST
  • രണ്ടുപേർ കൂടി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്.
  • നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.
  • ആരോഗ്യവകുപ്പിന്റെ മാർഗ്ഗനിർദേശങ്ങൾ പാലിക്കുന്നുണ്ട്.
  • നിലവിൽ സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു
Kerala News: കളമശ്ശേരിയിലെ കുട്ടികൾക്ക് വൈറൽ മെനിഞ്ചൈറ്റിസ്; 2 പേർ ചികിത്സയിൽ

എറണാകുളം: കളമശ്ശേരിയിൽ കടുത്ത പനിയും തലവേദനയുമായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത കുട്ടികൾക്ക് വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങൾ കണ്ടതായി ജില്ലാ മെഡിക്കൽ ഓഫീസർ. കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഡിഎംഒ പറഞ്ഞു. പുതിയ കേസുകൾ ഇല്ല. നഗരസഭ ആരോഗ്യ വിഭാഗം സ്കൂളിൽ ഉടൻ പരിശോധന നടത്തുമെന്നും ഡിഎംഒ അറിയിച്ചു.

Add Zee News as a Preferred Source

3 കുട്ടികൾക്ക് രോഗബാധയുണ്ടെന്ന് ആശുപത്രിയിൽ നിന്ന് അറിയിച്ചതായി സ്കൂൾ പ്രിൻസിപ്പൽ സുനിത ബിനു സാമൂവൽ പറഞ്ഞു. രണ്ടുപേർ കൂടി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യവകുപ്പിന്റെ മാർഗ്ഗനിർദേശങ്ങൾ പാലിക്കുന്നുണ്ട്. നിലവിൽ സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചതായും പ്രിൻസിപ്പൽ അറിയിച്ചു. 

കടുത്ത പനിയും തലവേദനയും ഛർദിയുമായി കളമശേരി സെൻ്റ് പോൾസ് ഇൻ്റർനാഷണൽ പബ്ലിക്ക് സ്കൂളിലെ 1, 2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. കഴിഞ്ഞ ശനിയാഴ്ച്ച മുതലാണ് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. എന്നാൽ ആരുടെയും നില ഗുരുതരമല്ല. ആരോഗ്യ വകുപ്പിന്റെ കർശന നിർദേശ പ്രകാരം സ്കൂളിൽ അടുത്ത ദിവസം നടക്കേണ്ട പ്രൈമറിതല പരീക്ഷകൾ മാറ്റിവച്ചു. സ്കൂൾ താത്കാലികമായി അടച്ചിടാൻ കളമശേരി നഗരസഭയും ആവശ്യപ്പെട്ടു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News