തിരുവനന്തപുരം: 30 വർഷം മുമ്പ് പെരുമാതുറ സ്വദേശി നാസർ പ്രവാസലോകത്ത് വച്ച് കൊല്ലത്തെ ലൂഷ്യസിന്റെ കയ്യിൽ നിന്ന് വാങ്ങിയ കടം നൽകാൻ മകൻ നൽകിയ പത്രപ്പരസ്യം ഫലംകണ്ടു. നാസർ തന്റെ പിതാവിനെ അടിയന്തര ഘട്ടത്തിൽ സഹായിച്ചയാളുടെ മക്കളെ കണ്ടെത്തി. പരവൂര്‍, തെക്കുംഭാഗം കൊച്ചു വീട് അമ്പലത്തിന് സമീപം താമസിച്ചിരുന്ന ലൂഷ്യസാണ് നാസറിന്റെ പിതാവിന് കടം നൽകി സഹായിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലൂഷ്യസ് വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടു. അദ്ദേഹത്തിന്റെ മക്കളാണ് ഇപ്പോള്‍ പരസ്യം കണ്ട് നാസറിനെ ബന്ധപ്പെട്ടത്. അബ്ദുള്ളയുടെ സുഹൃത്താണ് ഫോട്ടോ കണ്ട് ലൂഷ്യസിനെ തിരിച്ചറിഞ്ഞത്. ലൂഷ്യസിന്റെ സമീപകാലത്തെ ഫോട്ടോയാണ് ആദ്യം നാസറിന്റെ പക്കലെത്തിയത്. എന്നാല്‍ പുതിയ ഫോട്ടോ ആയതിനാല്‍ സുഹൃത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇതിന് ശേഷം ലഭിച്ച പഴയ ഫോട്ടോയിലൂടെയാണ് ലൂഷ്യസാണെന്ന് തിരിച്ചറിഞ്ഞത്.


ALSO READ : Viral|കാശില്ലാത്തതിനാൽ ജയലക്ഷ്മി പഠിക്കാതിരിക്കില്ല: സാമ്പത്തിക സഹായമെത്തിച്ച് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി



തിരിച്ചു നല്‍കുന്ന പണം വേണ്ടെന്നും അത് അനാഥാലയത്തിന് നല്‍കാനുമാണ് ലൂഷ്യസിന്റെ പെണ്‍മക്കള്‍ നാസറിനോട് പറഞ്ഞത്. തുടര്‍ന്ന് ലൂഷ്യസിന്റെ സഹോദരന്‍ ബേബിയുമായി നാസര്‍ ബന്ധപ്പെട്ടു. നിലവില്‍ കോവിഡ് സമ്പര്‍ക്കം മൂലം ഹോം ക്വാറന്റീനിലാണ് ബേബി. മൂന്ന് ദിവസം കഴിഞ്ഞ് ക്വാറന്റീന്‍ തീരുമ്പോള്‍ പണം ബേബിക്ക് കൈമാറാനാണ് നാസറിന്റെ തീരുമാനം. 



പിതാവിന്റെ 30 വര്‍ഷം മുമ്പുള്ള കടം വീട്ടാന്‍ പത്രത്തില്‍ പരസ്യം നല്‍കിയ മക്കളുടെ വാര്‍ത്ത അടുത്തിടെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. 1980 കളില്‍ ഗള്‍ഫില്‍ ഒരു മുറിയില്‍ തന്റെ പിതാവിനൊപ്പം കഴിഞ്ഞിരുന്ന ലൂസിസ് എന്നയാളില്‍ നിന്നും ലഭിച്ച ധന സഹായത്തിന്റെ കടം വീട്ടാനായിരുന്നു നാസര്‍ പത്രത്തില്‍ പരസ്യം നല്‍കിയത്. 


ALSO READ : ട്രൈപോഡ്, സ്ലൈഡർ, ലൈറ്റ് സ്റ്റാൻഡ് എല്ലാം നന്നാക്കുന്ന ഒരാൾ: മൂന്ന് പതിറ്റാണ്ടോളമായി കർമ്മ രംഗത്തുള്ള അനന്തപുരിയുടെ മുരുകൻ



എന്നാല്‍ ലൂസിസാണെന്ന് അവകാശപ്പെട്ട് അഞ്ച് പേരാണ് കുടുംബത്തെ തേടിയെത്തിയത്. ഇതില്‍ നാല് പേര്‍ മരണപ്പെട്ടിരുന്നു. ഇവരുടെ ബന്ധുക്കളാണ് എത്തിയത്. അബ്ദുള്ളക്ക് പണം നല്‍കിയത് താനാണെന്ന് ജീവിച്ചിരിക്കുന്ന ലൂസിസ് എന്ന് പേരുള്ളയാളും അവകാശവാദവുമായി രംഗത്തെത്തി. ഇതോടെ നാസര്‍ വെട്ടിലായി. ഒടുവില്‍ ഏറെ പ്രയത്‌നത്തിനുശേഷമാണ് യഥാര്‍ത്ഥ ലൂഷ്യസിനെ കണ്ടെത്തിയത്. ലൂസിസ് എന്നാണ് പത്രത്തില്‍ പേര് നല്‍കിയത് എങ്കിലും അദ്ദേഹത്തിന്റ പേര് ലൂഷ്യസാണെന്ന് മക്കള്‍ പറഞ്ഞു.



1982 ല്‍ ഗള്‍ഫില്‍ പോയതാണ് ഹബീബുള്ള എന്ന അബ്ദുള്ള. ഓയില്‍ കമ്പനിയിലും പിന്നെ ക്വാറിയുമായിരുന്നു ജോലി. ഇടയ്ക്ക് ജോലി നഷ്ടപ്പെട്ട കാലത്ത് മുറിയില്‍ ഒപ്പമുണ്ടായിരുന്ന ലൂസിസ് എന്നയാള്‍ അബ്ദുള്ളയ്ക്ക് പണം നല്‍കി സഹായിച്ചു. 1987 ഓടെ അബ്ദുള്ള നാട്ടിലേക്ക് മടങ്ങുകയും ചെറിയ ജോലികളുമായി ഇവിടെ തന്നെ കഴിയുകയും ചെയ്തു. എന്നാല്‍ പിന്നീട് ബന്ധമറ്റുപോയ ലൂസിസിനെ കണ്ടെത്തി അന്നത്തെ കടം വീട്ടണമെന്ന് അബ്ദുള്ളയ്ക്ക് ആഗ്രഹമുണ്ടായിരുന്നു.


ALSO READ ; 150 രൂപയ്ക്ക് 25 വിഭവങ്ങൾ; നല്ല അഡാർ തുമ്പെല സദ്യയുണ്ട് തിരുവനന്തപുരത്ത് ; കൂടെ കപ്പയും മീൻകറിയും; വായിൽ കപ്പലൊടിക്കുന്ന മലയാളിക്ക് നേരെ 'ദ ട്രിവാൻഡ്രം ഹോട്ടലിലേക്ക് ' വരാം


താന്‍ മരിക്കുന്നതിന് മുമ്പ് ഈ കടം വീട്ടണമെന്ന് മക്കളോട് അബ്ദുള്ള പറയുകയും ചെയ്തു. ലൂഷ്യസിനെക്കണ്ട് കടം വീട്ടണമെന്ന ആഗ്രഹത്തോടെ പലരോടും അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് പത്രത്തില്‍ പരസ്യം നല്‍കിയെങ്കിലും ഫലം കണ്ടില്ല. പ്രതിസന്ധിഘട്ടത്തില്‍ താങ്ങായ സ്നേഹിതനെ ഒരുതവണയെങ്കിലും വീണ്ടും കാണണമെന്ന ആഗ്രഹം ബാക്കിയാക്കി അബ്ദുള്ള കഴിഞ്ഞ 23ന് തന്റെ കുടുംബത്തോട് വിട പറഞ്ഞു. 


അന്ന് അദ്ദേഹത്തിന്റെ ഏഴ് മക്കളും ചേര്‍ന്ന് തീരുമാനമെടുത്തു. ഉപ്പയുടെ ആഗ്രഹം സഫലമാക്കുക. ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വീണ്ടും പരസ്യം നല്‍കിയത്. പിതാവിന്റെ ആഗ്രഹം നിറവേറ്റാനായി ലൂസിസിനെയോ സഹോദരന്‍ ബേബിയേയോ കണ്ടെത്താനാവുമെന്ന പ്രതീക്ഷയോടെയാണ് വീണ്ടും പരസ്യം നല്‍കിയതെന്ന് നാസര്‍ പറഞ്ഞു.


ഉപ്പ കടം വാങ്ങിയ കാശ് കൊടുത്ത് തീർക്കണം. പിതാവിന്റെ ആഗ്രഹം സഫലീകരിക്കാനാണ് ഏഴ് മക്കള്‍ ചേര്‍ന്ന് പത്രപരസ്യം നല്‍കിയിരിക്കുന്നത്. ഇതോടെ പരസ്യം നവ മാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.