വിഷുപ്പുലരിയെ വരവേറ്റ് ശബരിമല!!

നിലക്കൽ മുതൽ നിരീക്ഷണ സംവിധാനം കർശനമാണ്. 

Updated: Apr 15, 2019, 10:28 AM IST
വിഷുപ്പുലരിയെ വരവേറ്റ് ശബരിമല!!

ശ്വര്യത്തിന്‍റെയും സമൃദ്ധിയുടേയും ആഘോഷപ്പു\ലരിയെ വരവേറ്റ് ശബരിമല. 

പുലര്‍ച്ചെ 4 മണി മുതല്‍ വിഷുക്കണി ദര്‍ശനം ഒരുക്കിയിരുന്നു. ഉച്ചവരെ ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശിക്കാനുള്ള അവസരമുണ്ട്.

അലങ്കരിച്ച ശ്രീകോവിലിൽ അയ്യപ്പ വിഗ്രഹത്തിന് മുന്നിലാണ് വിഷുക്കണിയൊരുക്കിയിരുന്നത്. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഭക്തര്‍ക്ക് വിഷു കൈനീട്ടം നല്‍കി. 

വിഷുക്കണി കാണാൻ വലിയ ഭക്തജനത്തിരക്കാണ്. സന്നിധാനത്ത്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് കൂടുതലും. തിരഞ്ഞെടുപ്പിന്‍റെ കൂടി പശ്ചാത്തലത്തിൽ ശബരിമലയിലെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. 

നിലക്കൽ മുതൽ നിരീക്ഷണ സംവിധാനം കർശനമാണ്. മേടമാസ പൂജകൾക്കായി ഏപ്രിൽ 10നാണ് നട തുറന്നത്. 19 ന് രാത്രി നട അടയ്ക്കും.