വിഷു ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍!!

കാര്‍ഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും വരവറിയിച്ച് മേടപ്പുലരിയില്‍ കൈനീട്ടവും കൊന്നപ്പൂവുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുകയാണ്. 

Updated: Apr 15, 2019, 11:12 AM IST
വിഷു ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍!!

കാര്‍ഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും വരവറിയിച്ച് മേടപ്പുലരിയില്‍ കൈനീട്ടവും കൊന്നപ്പൂവുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുകയാണ്. 

രാഷ്ട്രപതി രാംനാഥ് കോവിന്ദ്‌ ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസകൾ നേർന്നു. മലയാളത്തിലാണ് അദ്ദേഹം വിഷു ആശംസകള്‍ നേര്‍ന് ട്വീറ്റ് ചെയ്തത്. 

ലോകമെമ്പാടുമുള്ള  മലയാളീ സഹോദരി സഹോദരന്മാർക്ക്  എന്‍റെ വിഷു ദിനാശംസകൾ.  ഈ അവസരത്തിൽ എല്ലാ കുടുംബങ്ങൾക്കും സന്തോഷവും സമാധാനവും സമ്പത്സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.- രാംനാഥ്‌ കൊവിന്ദ് കുറിച്ചു.

കൂടാതെ,സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും കേരള ഗവര്‍ണര്‍ പി. സദാശിവം ഹൃദ്യമായ വിഷു ആശംസകള്‍ നേര്‍ന്നു.

സമൃദ്ധിയുടെയും പുരോഗതിയുടെയും പ്രതീക്ഷയുണര്‍ത്തുന്ന വിഷു, വരുംവര്‍ഷത്തിലുടനീളം സമാധാനവും ഐശ്വര്യവും ഒരുമയും നല്‍കി നമ്മെ അനുഗ്രഹിക്കട്ടെയെന്ന് ഗവര്‍ണര്‍ ആശംസ സന്ദേശത്തില്‍ പറഞ്ഞു.

കൂടാതെ, മുഖ്യമന്ത്രി പിണറായി വിജയനും മലയാളികള്‍ക്ക് വിഷു ആശംസ നേർന്നു. നന്മയുടെയും പുരോഗതിയുടെയും സ്നേഹത്തിന്‍റെയും സന്ദേശവുമായെത്തുന്ന വിഷു മലയാളികളുടെ കൊയ്ത്തുത്സവം കൂടിയാണ്. 

മഹാപ്രളയത്തിൽ തകർന്ന കേരളത്തിന്‍റെ കാർഷിക മേഖലയെ വീണ്ടെടുക്കാനുള്ള നല്ല ഫലം കണ്ടു തുടങ്ങിയെന്നത് ഏറെ പ്രതീക്ഷ നൽകുന്നു. കുട്ടനാട്ടിലും പാലക്കാട് മേഖലയിലും ഇക്കൊല്ലം നെല്ലിന് റെക്കോർഡ് വിളയാണ്. 

കൃഷി അഭിവൃദ്ധിപ്പെടുത്താനും പ്രകൃതിയെ സംരക്ഷിക്കാനുമുള്ള നമ്മുടെ ശ്രമങ്ങൾക്ക് ഊർജമാവട്ടെ വിഷുവിന്‍റെ സന്ദേശമെന്ന് മുഖ്യമന്ത്രി ആശംസിച്ചു.