close

News WrapGet Handpicked Stories from our editors directly to your mailbox

മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ രേഖയാണെന്ന് സര്‍ക്കാര്‍!!

നടിയെ അക്രമിക്കപ്പെട്ട കേസിലെ മുഖ്യതെളിവായ മെമ്മറികാര്‍ഡിന്‍റെ പകര്‍പ്പ്തേടി നടന്‍ ദിലീപ് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സംസ്ഥാന സര്‍ക്കാര്‍!!

Sheeba George | Updated: Sep 17, 2019, 02:57 PM IST
മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ രേഖയാണെന്ന് സര്‍ക്കാര്‍!!

ന്യൂഡല്‍ഹി: നടിയെ അക്രമിക്കപ്പെട്ട കേസിലെ മുഖ്യതെളിവായ മെമ്മറികാര്‍ഡിന്‍റെ പകര്‍പ്പ്തേടി നടന്‍ ദിലീപ് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സംസ്ഥാന സര്‍ക്കാര്‍!!

മെമ്മറികാര്‍ഡ് തൊണ്ടി മുതലാണെങ്കിലും അതിലെ ദൃശ്യങ്ങള്‍ രേഖയാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. പീഡന ദൃശ്യങ്ങള്‍ രേഖയാണെങ്കിലും ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഇത് നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യമാണെന്നും ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തേക്കാമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
 
ഇന്നലെയാണ് നടന്‍ ദിലീപിന്‍റെ ഹര്‍ജിയില്‍ കക്ഷി ചേരണമെന്നും ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നും ആവശ്യപ്പെട്ട് പരാതിക്കാരി അപേക്ഷ സമര്‍പ്പിച്ചത്. ഇത് തന്‍റെ സ്വകാര്യതയെ ബാധിക്കുന്ന കാര്യമാണെന്നും ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തേക്കാമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ നടി ചൂണ്ടിക്കാട്ടിയിരുന്നു. സ്വകാര്യത മൗലികാവകാശമാണെന്ന വിധി ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.

ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍, അജയ് രസ്തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. 

നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് തൊണ്ടി മുതലാണോ, കേസ് രേഖയാണോ എന്നതായിരുന്നു ഇന്ന് സുപ്രീം കോടതി ചോദിച്ച പ്രധാന ചോദ്യം. ഇക്കാര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

അതേസമയം, മെമ്മറികാര്‍ഡ് കേസ് രേഖയാണെന്നും പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്നുമാണ് ദിലീപിന്‍റെ വാദം. കേസില്‍ വാദം തുടരുകയാണ്.