വിവോ, iQ00 ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പുകാർ രംഗത്ത്. തട്ടിപ്പുകാർ 'ഒറിജിന്‍ ഒ എസ് അപ്ഡേറ്റ്' എന്ന വ്യാജേന സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് മുന്നറിയിപ്പ് നൽകി കേരള പോലീസ്. ഇത്തരം സന്ദേശങ്ങൾ വഴി ഫോണുകളില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് ഉപയോക്താക്കളുടെ ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ്.

തിരുവനന്തപുരം: വിവോ, iQ00 ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പുകാർ രംഗത്ത്. തട്ടിപ്പുകാർ 'ഒറിജിന്‍ ഒ എസ് അപ്ഡേറ്റ്' എന്ന വ്യാജേന സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് മുന്നറിയിപ്പ് നൽകി കേരള പോലീസ്. ഇത്തരം സന്ദേശങ്ങൾ വഴി ഫോണുകളില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് ഉപയോക്താക്കളുടെ ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ്.
അടിയന്തരമായി സിസ്റ്റം അപ്ഡേറ്റ് ചെയ്യുക (Urgent System Update Required) എന്ന തരത്തിലാണ് നോട്ടിഫിക്കേഷൻ വരുന്നത്. ഈ സന്ദേശത്തിൽ ഒരു ലിങ്ക് ഉൾപ്പെടുത്തിയിട്ടുണ്ടാകും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മാല്‍വെയര്‍ അടങ്ങിയ ആപ്പ് ഫയലുകള്‍ ആകും ഡൗൺലോഡ് ആകുക. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നതോടെ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലാകും. ഇതുവഴി ക്യാമറ, മൈക്രോഫോണ്‍, എസ്എംഎസ്, കോണ്ടാക്ട് വിവരങ്ങള്‍ എന്നിവ ചോര്‍ത്തുകയും ചെയ്യും. പിന്നീട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടാനും തുടങ്ങും.
കേരള പോലീസിന്റെ മുന്നറിയിപ്പ്...
1. സെറ്റിങ്സ് മെനുവിലെ 'സിറ്റം അപ്ഡേറ്റ്' വഴി അല്ലാതെ ബ്രൗസർ വഴിയോ മെസേജുകൾ വഴിയോ വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ചെയ്യരുത്.
2. 'ഫോണ്‍ ബ്ലോക്ക് ചെയ്യും' എന്ന തരത്തിൽ വരുന്ന സന്ദേശങ്ങള്‍ കണ്ടാല്‍ അവ പൂര്‍ണ്ണമായും അവഗണിക്കുക.
3. ഫോണിലെ 'Install from Unknown Sources' എന്ന ഓപ്ഷന് എപ്പോഴും ഓഫ് ചെയ്തു വെക്കുക.
4. വിശ്വസനീയമായ ആന്റിവൈറസ് സോഫ്റ്റ്വെയറുകൾ മാത്രമെ ഫോണില്‍ ഉപയോഗിക്കാവുള്ളൂ.
5. തട്ടിപ്പ് ലിങ്കുകളിൽ അബദ്ധവശാല്‍ ക്ലിക്ക് ചെയ്താല്‍ ഉടന്‍ തന്നെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുക.
6. ഫോണ്‍ സുരക്ഷാ ആപ്പുകള്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്ത ശേഷം അൺനോൺ ആപ്പുകള്‍ നീക്കം ചെയ്യുക.
ബാങ്കിംഗ്, സോഷ്യല്‍ മീഡിയ പാസ്വേഡുകള് മറ്റൊരു സുരക്ഷിത ഉപകരണം ഉപയോഗിച്ച് ഉടന്‍ മാറ്റുക.
സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്പ്പ്ലൈന് നമ്പറിലോ, https://cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.