Vlogger Junaid Death: മദ്യപിച്ചിരുന്നു, അലക്ഷ്യമായി വാഹനമോടിച്ചു; വ്ലോ​ഗർ ജുനൈദിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്

കേസിന്റെ ഭാ​ഗമായി പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചതെന്നും വിവരമുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Mar 15, 2025, 05:11 PM IST
  • ജുനൈദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
  • രക്ത സാമ്പിള്‍ വിദഗ്ധ പരിശോധനക്ക് അയക്കുമെന്നും പൊലീസ് വ്യക്തമാക്കി.
  • മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് ആരോപണമുയര്‍ന്നതോടെയാണ് പൊലീസ് വ്യക്തത വരുത്തിയിരിക്കുന്നത്.
Vlogger Junaid Death: മദ്യപിച്ചിരുന്നു, അലക്ഷ്യമായി വാഹനമോടിച്ചു; വ്ലോ​ഗർ ജുനൈദിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്

മലപ്പുറം: വ്‌ലോഗര്‍ ജുനൈദിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ്. അപകടസമയത്ത് ജുനൈദ് മദ്യപിച്ചിരുന്നു. ഇതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നി​ഗമനം. ജുനൈദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. രക്ത സാമ്പിള്‍ വിദഗ്ധ പരിശോധനക്ക് അയക്കുമെന്നും പൊലീസ് വ്യക്തമാക്കി. മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് ആരോപണമുയര്‍ന്നതോടെയാണ് പൊലീസ് വ്യക്തത വരുത്തിയിരിക്കുന്നത്. 

അതേസമയം ജുനൈദ് അലക്ഷ്യമായി വാഹനമോടിച്ചതായും പരാതി ലഭിച്ചിരുന്നതായും വിവരമുണ്ട്. അപകടം സംഭവിക്കുന്നതിന് തൊട്ട് മുമ്പാണ് പൊലീസ് കണ്ട്രോള്‍ റൂമില്‍ ഇത് സംബന്ധിച്ച് പരാതി ലഭിച്ചത്. ഇന്നലെ മഞ്ചേരി മരത്താണിയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ജുനൈദ് സഞ്ചരിച്ച ബൈക്ക് മൺകൂനയിൽ തട്ടി അപകടത്തില്‍പെടുകയായിരുന്നുവെന്നാണ് വിവരം. 

Also Read: Heat Wave Alert: 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബസ് ജീവനക്കാരാണ് റോഡരികിൽ രക്തം വാർന്നു കിടന്ന ജുനൈദിനെ ആദ്യം കണ്ടത്. ഉടൻ തന്നെ ജുനൈദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജുനൈദിന്റെ തലയുടെ പിൻഭാഗത്തായാണ് പരിക്കേറ്റത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News