Vlogger Junaid died in Accident: വ്ലോ​ഗർ ജുനൈദ് ബൈക്കപകടത്തിൽ മരിച്ചു; മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞെന്ന് നി​ഗമനം

റോഡരികിൽ രക്തം വാർന്ന നിലയിലാണ് ജുനൈദിനെ കണ്ടെത്തിയത്. ബസ് ജീവനക്കാരാണ് ജുനൈദിനെ ആദ്യം കണ്ടത്.   

Written by - Zee Malayalam News Desk | Last Updated : Mar 14, 2025, 11:01 PM IST
  • റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം.
  • ബസ് ജീവനക്കാരാണ് റോഡരികിൽ രക്തം വാർന്നു കിടന്ന ജുനൈദിനെ കണ്ടത്.
  • ജുനൈദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Vlogger Junaid died in Accident: വ്ലോ​ഗർ ജുനൈദ് ബൈക്കപകടത്തിൽ മരിച്ചു; മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞെന്ന് നി​ഗമനം

മലപ്പുറം: സോഷ്യൽ മീഡിയ താരം ജുനൈദ് ബൈക്ക് അപകടത്തിൽ മരിച്ചു. വഴിക്കടവ് സ്വദേശിയാണ് ജുനൈദ്. മഞ്ചേരി മരത്താണിയിൽ വെച്ചാണ് ജുനൈദ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം. ബസ് ജീവനക്കാരാണ് റോഡരികിൽ രക്തം വാർന്നു കിടന്ന ജുനൈദിനെ കണ്ടത്. ജുനൈദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജുനൈദിന്റെ തലയുടെ പിൻഭാഗത്തായാണ് പരിക്കേറ്റത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Add Zee News as a Preferred Source

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

 

Trending News