തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ് സൈറ്റിൽ (http://lsgelection.kerala.gov.in/) വോട്ടർപട്ടിക ലഭ്യമാണ്. 

Sheeba George | Updated: Jan 20, 2020, 04:36 PM IST
തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ് സൈറ്റിൽ (http://lsgelection.kerala.gov.in/) വോട്ടർപട്ടിക ലഭ്യമാണ്. 

വോട്ടരുടെ പേര് പരിശോധിക്കാനും പുതിയതായി വോട്ട് ചേർക്കാനും പട്ടികയിലെ തെറ്റ് തിരുത്താനും വെബ് സൈറ്റിലെ ലിങ്ക് വഴി സൗകര്യമുണ്ട്. ഓൺലൈൻ ആയി പേര് ചേർക്കുന്നതിനുള്ള നിർദേശങ്ങളും സൈറ്റിൽ നൽകിയിട്ടുണ്ട്. ഫെബ്രുവരി 14 വരെ പട്ടികയില്‍ പേര് ചേര്‍ക്കാം.

ഫെബ്രുവരി 28ന് പുതിയ പട്ടിക പ്രസിദ്ധീകരിക്കും

വോട്ടർപട്ടിക പരിശോധിക്കാൻ: http://lsgelection.kerala.gov.in/voters/view

ഓൺലൈൻ ആയി വോട്ട് ചേർക്കാൻ: http://lsgelection.kerala.gov.in/registration

പട്ടികയിലെ തെറ്റുതിരുത്താൻ: http://lsgelection.kerala.gov.in/registration/correction