മാധ്യമപ്രവർത്തകൻ ഇ. ആർ. രാഗേഷ് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'വോട്ടിൽ വളർന്ന ഇന്ത്യ'; ലോക് സഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രം എന്ന പുസ്തകം തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ്മന്ത്രി എം.ബി.രാജേഷ് പ്രകാശനം ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകരായ ടി. ജെ. ശ്രീലാൽ, രാജീവ് ദേവരാജ് എന്നിവർ ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങി.
ഇന്ത്യൻ ലോക് സഭാ തിരഞ്ഞെടുപ്പിൻ്റെ ചരിത്രവും കൗതുകകരമായ സംഭവങ്ങളും ഉൾകൊള്ളുന്ന സമഗ്രമായ ഒരു പുസ്തകമാണിത്. തിരഞ്ഞെടുപ്പ് കാലത്ത് മികച്ച റഫറൻസ് ഗ്രന്ഥമായിരിക്കും ഈ പുസ്തകമെന്ന് പ്രകാശനം ചെയ്തുകൊണ്ട് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. നിയമസഭയിലെ മന്ത്രിയുടെ ചേംബറിലാണ് പ്രകാശന ചടങ്ങ് നടന്നത്.
ALSO READ: ഈ ജില്ലകൾ ചുട്ടുപൊള്ളും; താപനില 38 ഡിഗ്രി വരെ, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം.സത്യൻ, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പി.ആർ.ഒയും പുസ്തകത്തിന്റെ എഡിറ്ററുമായ റാഫി പൂക്കോം തുടങ്ങിയവർ പങ്കെടുത്തു. 180 രൂപ മുഖവിലയുള്ള പുസ്തകം ഡിസ്കൌണ്ട് നിരക്കില്‍ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലകളില്‍ ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









