VS Achuthanandan Cremation സമരാഗ്നി അണഞ്ഞു; വിഎസിന്റെ സംസ്കാരം മറ്റന്നാൾ, രാത്രി തിരുവനന്തപുരത്തെ വസതിയിൽ പൊതുദർശനം

നാളെ ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ആലപ്പുഴയിലെ വസതിയിലേക്ക് കൊണ്ടുപോകും. 

Written by - Zee Malayalam News Desk | Last Updated : Jul 21, 2025, 05:12 PM IST
  • നാളെ രാവിലെ ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ഉച്ച കഴിഞ്ഞ് ആലപ്പുഴയിലെ വസതിയിലേക്ക് കൊണ്ടുപോകും.
  • തുടർന്ന് ആലപ്പുഴയിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും.
VS Achuthanandan Cremation സമരാഗ്നി അണഞ്ഞു; വിഎസിന്റെ സംസ്കാരം മറ്റന്നാൾ, രാത്രി തിരുവനന്തപുരത്തെ വസതിയിൽ പൊതുദർശനം

തിരുവനന്തപുരം: കേരളത്തിന്റെ വിപ്ലവസൂര്യൻ വിഎസ് അച്യുതാനന്ദൻ വിട പറഞ്ഞിരിക്കുകയാണ്. ഉച്ച കഴിഞ്ഞ് 3.20ന് ആണ് അദ്ദേഹത്തിന്റെ വിയോ​ഗം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്. ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്ന വിഎസിന്റെ നില ഇന്ന് രാവിലെയോടെ ​ഗുരുതരമാകുകയായിരുന്നു. വിഎസിന്റെ ഭൗതികശരീരം ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തെ പഴയ എകെജി സെന്ററിലേക്ക് കൊണ്ടുപോകും. തുടർന്ന് രാത്രി 8 മണിക്ക് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിൽ പൊതുദർശനമുണ്ടാകും.

Add Zee News as a Preferred Source

നാളെ രാവിലെ ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ഉച്ച കഴിഞ്ഞ് ആലപ്പുഴയിലെ വസതിയിലേക്ക് കൊണ്ടുപോകും. തുടർന്ന് ആലപ്പുഴയിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. മറ്റന്നാൾ ബുധനാഴ്ച രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകുകയും വൈകിട്ടോടെ സംസ്കാരം നടത്തുകയും ചെയ്യും. പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നിർദേശം നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News