തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് ആശുപത്രി അധികൃതർ. ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ് അദ്ദേഹം. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.
ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ശ്വസനവും വൃക്കകളുടെ പ്രവർത്തനവും രക്തസമ്മർദ്ദവും സാധാരണ നിലയിലാക്കാൻ ശ്രമം തുടരുകയാണെന്ന് മെഡിക്കൽ സൂപ്രണ്ട് വ്യക്തമാക്കി. വിദഗ്ധ ഡോക്ടർമാരുൾപ്പെടുന്ന മെഡിക്കൽ ടീമാണ് വിഎസ് അച്യുതാനന്ദനെ ചികിത്സിക്കുന്നത്.
അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്റിന്റെ സഹായത്തോടെയാണ് അദ്ദേഹം നിലവിൽ ചികിത്സയിൽ തുടരുന്നത്. നെഫ്രോളജി, കാർഡിയോളജി, ന്യൂറോളജി വിഭാഗങ്ങളിലെ വിദഗ്ധരുടെ പരിചരണത്തിലാണ് അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ വിഎസിനെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









