)
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരം. തിങ്കളാഴ്ച ഉച്ചയോടെയാണ് വിഎസിന്റെ ആരോഗ്യനില വഷളായത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന വിഎസിനെ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. മുഖ്യമന്ത്രിക്കൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മുതിർന്ന സിപിഎം നേതാക്കളും ആശുപത്രിയിലെത്തി.
മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മെഡിക്കൽ ബോർഡുമായി സംസാരിച്ചു. തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലാണ് വിഎസ് ചികിത്സയിലുള്ളത്. ആരോഗ്യനിലയിൽ മാറ്റമില്ലെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ. വിഎസിന്റെ മകനുമായി മുഖ്യമന്ത്രി സംസാരിക്കും. മുതിർന്ന സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ള, ധനമന്ത്രി കെഎൻ ബാലഗോപാൽ, വി ജോയി എന്നിവരും ആശുപത്രിയിലെത്തി.