തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് വിദഗ്ധ സംഘത്തിന്റെ വിലയിരുത്തൽ. സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഘത്തിൻ്റേതാണ് വിലയിരുത്തൽ. വൃക്കകളുടെ പ്രവർത്തനവും രക്തസമ്മർദ്ദവും സാധാരണ നിലയിലല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
വിദഗ്ധ സംഘത്തിന്റെ നിർദ്ദേശം കണക്കിലെടുത്ത് വിഎസിന്റെ ഡയാലിസിസ് പുനരാരംഭിച്ചു. എന്നാൽ വി.എസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. നിലവിൽ നൽകുന്ന ചികിത്സയും വെന്റിലേറ്റർ സഹായവും തുടരാനാണ് മെഡിക്കൽ സംഘം നൽകിയിരിക്കുന്ന നിർദ്ദേശം.
വിഎസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള 7 ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. കാർഡിയോളജി, ന്യൂറോളജി, ഗ്യാസ്ട്രോ എൻട്രോളജി, ക്രിട്ടിക്കൽ കെയർ, ജനറൽ മെഡിസിൻ, പൾമണറി മെഡിസിൻ വിഭാഗം എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് സംഘത്തിലുള്ളത്. ആരോഗ്യസ്ഥിതി വിലയിരുത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നിർദ്ദേശം നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









