Nilambur By Election: വിവി പ്രകാശിന്റെ ഫോട്ടോയ്ക്കു താഴെ നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് നന്ദന കുറിപ്പ് പങ്കുവെച്ചത്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചതിന് പിന്നാലെ വൈകാരിക കുറിപ്പ് പങ്കുവെച്ച് മലപ്പുറം മുൻ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ മകൾ. 'അച്ഛാ നമ്മൾ ജയിച്ചൂട്ടോ' എന്ന കുറിപ്പാണ് നന്ദന പങ്കുവെച്ചത്. വിവി പ്രകാശിന്റെ ഫോട്ടോയ്ക്കു താഴെ നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് നന്ദന കുറിപ്പ് പങ്കുവെച്ചത്. ' അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പമെന്നും നന്ദന കുറിച്ചു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പലതവണ നന്ദന പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ ചര്‍ച്ചയായിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു മലപ്പുറം ഡിസിസി അധ്യക്ഷന്‍ കൂടിയായിരുന്ന വി വി പ്രകാശ്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ രണ്ടുദിവസം ബാക്കി നില്‍ക്കെയായിരുന്നു വി വി പ്രകാശ് അന്തരിച്ചത്. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പി വി അന്‍വറിനോട് 2,700 വോട്ടിനാണ് അന്ന് അദ്ദേഹം പരാജയപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.