പാലക്കാട്: വാളയാര്‍ കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ മാതാപിതാക്കളെ പ്രതിചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ നടപടിക്കെതിരെയാണ് പെൺകുട്ടികളുടെ മാതാപിതാക്കൾ ഹർജി സമർപ്പിച്ചിരിക്കുന്നത്. സിബിഐയുടെ കുറ്റപത്രം റദ്ദാക്കി തുടരന്വേഷണം നടത്തണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ സുതാര്യമായ അന്വേഷണമല്ല സിബിഐ നടത്തിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ആസൂത്രിതമായ അന്വേഷണമാണ് സിബിഐ നടത്തിയത്. അധികാര ദുര്‍വിനിയോഗം നടത്തിയാണ് സിബിഐ കേസ് അന്വേഷിച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു.
വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളെ കൂടുതല്‍ കേസുകളില്‍ സിബിഐ പ്രതിചേര്‍ത്തിരുന്നു. ആകെ 9 കേസുകളാണുള്ളത്. ഇതിൽ 6 എണ്ണത്തിൽ സിബിഐ അമ്മയെയും രണ്ടാനച്ഛനെയും പ്രതിചേർത്ത് നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചതിന് പിന്നാലെയാണ് ബാക്കിയുള്ള മൂന്ന് കേസുകളിൽ കൂടി ഇരുവരെയും പ്രതി ചേർത്തത്. കുട്ടികളുടെ മരണത്തില്‍ അമ്മയ്ക്കും രണ്ടാനച്ഛനും പങ്കുണ്ടെന്നും അതിന്റെ തെളിവുകൾ സിബിഐയ്ക്ക് ലഭിച്ചുവെന്നും അഡ്വക്കേറ്റ് പിയേഴ്സ് മാത്യൂ കോടതിയെ അറിയിച്ചിരുന്നു. സാക്ഷിമൊഴികളും രേഖകളും ശാസ്ത്രീയ തെളിവുകളുമെല്ലാം ഇവർക്ക് എതിരാണെന്ന് സിബിഐ ചൂണ്ടികാട്ടി.
2017ജനുവരി 7ന് ആണ് 13 വയസുകാരിയെ അട്ടപ്പള്ളത്തെ ഒറ്റമുറി വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് അതേ വർഷം മാർച്ച് 4ന് 9 വയസുകാരി അനുജത്തിയെയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









