)
തിരുവനന്തപുരം: കരിങ്കൽ കെട്ട് തകർന്ന് വീണ് വീടിന്റെ മതിൽ പൂർണമായി തകർന്നു. സംഭവത്തിൽ വൻ അപകടം ഒഴിവായി. അരുവിക്കര കൈപ്പള്ളികോണം പൈപ്പ് ലൈനിനടുത്തുള്ള സ്ഥലത്താണ് സംഭവം. അനുമതിയില്ലാതെ നിർമാണം നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
സമീപത്തെ വസ്തുവിന്റെ ഉടമ പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണ് കരിങ്കൽ കെട്ട് ഉയർത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. നിർമാണ പ്രവർത്തനം തടയാൻ പഞ്ചായത്ത് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നുവെങ്കിലും, അത് അവഗണിച്ചുകൊണ്ടാണ് നിർമ്മാണം തുടർന്നത്.
കരിങ്കൽ കെട്ടുന്നത് അപകട സാധ്യതയുള്ള കാര്യമാണെന്ന് അരുവിക്കര പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. അതും പരിഗണിക്കാതെ, കൈത്തോടിന്റെ തീരത്ത് നിർമാണം മുന്നോട്ട് കൊണ്ടുപോയി. നിർമാണത്തിന്റെ ആദ്യദിവസം തന്നെ, ഏകദേശം വൈകിട്ട് നാല് മണിയോടെ, കരിങ്കൽ കെട്ട് തകർന്ന് താഴേക്ക് പതിച്ചു.
ഇതോടെ സമീപത്തെ ഗോപാലകൃഷ്ണന്റെ വീടിന്റെ മതിൽ പൂർണമായി തകർന്നു. ഈ സമയത്ത് ഇതിനോട് ചേർന്ന കുളിമുറിയിൽ ആളുണ്ടായിരുന്നു. കൂടാതെ വീട്ടിൽ ട്യൂഷൻ പഠിക്കാൻ എത്തിയ കുട്ടികളും ഉണ്ടായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.
മതിൽ കുട്ടികളുടെ മേൽ ഇടിഞ്ഞുവീഴാതെ രക്ഷപ്പെട്ടതിനൽ വലിയൊരു അപകടം ഒഴിവായെന്നും വീട്ടുകാർ പറയുന്നു. നിർമാണ സ്ഥലത്തെ തൊഴിലാളികളും തുടക്കത്തിൽ തന്നെ കെട്ട് അശാസ്ത്രീയമാണെന്ന് ഉടമയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ ഉടമ ഇതും അവഗണിച്ചാണ് നിർമാണ പ്രവർത്തനവുമായി മുന്നോട്ട് പോയത്. സംഭവസമയത്ത് തൊഴിലാളികൾ ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് കെട്ട് തകർന്നുവീണത്. ഓടി മാറിയതുകൊണ്ട് തൊഴിലാളികൾക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിരവധി കുടുംബങ്ങൾ കടന്ന് പോകുന്ന വഴിയിൽ ആണ് സംഭവം ഉണ്ടായിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.