'ഗാന്ധിയെ കൊന്നത് 'ചുവരെഴുത്തിന് പിന്നില്‍?

തലസ്ഥാന ജില്ലയില്‍ ചിലയിടങ്ങളില്‍ "ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്" എന്ന ചുവരെഴുത്തുകള്‍ പ്രത്യക്ഷപെട്ടത്‌ വന്‍ ആസൂത്രണത്തിന്‍റെ ഭാഗമായാണെന്ന സംശയം ബലപ്പെടുന്നു.

Updated: Feb 26, 2020, 03:17 AM IST
'ഗാന്ധിയെ കൊന്നത് 'ചുവരെഴുത്തിന് പിന്നില്‍?

തിരുവനന്തപുരം:തലസ്ഥാന ജില്ലയില്‍ ചിലയിടങ്ങളില്‍ "ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്" എന്ന ചുവരെഴുത്തുകള്‍ പ്രത്യക്ഷപെട്ടത്‌ വന്‍ ആസൂത്രണത്തിന്‍റെ ഭാഗമായാണെന്ന സംശയം ബലപ്പെടുന്നു.

വന്‍ ഗൂഡാലോചനയുടെ ഭാഗമായാണ് ഇത്തരത്തില്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപെട്ടതെന്ന് സംശയം ഉയര്‍ന്നിരിക്കുകയാണ്.തിരുവനന്തപുരത്ത് കരമനയില്‍ കണ്ട ചുവരെഴുത്തിനിതിരെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്.ബിജെപിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ചുവരെഴുത്ത് മായ്ക്കുകയായിരുന്നു.കരമന വാര്‍ഡ്‌ കൌണ്‍സിലറും ബിജെപി നേതാവുമായ കരമന അജിത് പ്രകോപനപരമായ ചുവരെഴുത്തിന് പിന്നിലുള്ളവരെ കണ്ടെത്തണം എന്ന് ആവശ്യപെട്ട് പോലീസില്‍ പരാതിനല്കിയിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട്,ക്യാമ്പസ്‌ ഫ്രണ്ട്,എസ്ഡിപിഐ തുടങ്ങിയ സംഘടനകളാണ് ഇതിന് പിന്നിലെന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുന്നു.സംസ്ഥാനത്ത് പകല്‍ സിപിഎം ലും രാത്രി പോപ്പുലര്‍ ഫ്രണ്ടിലും പ്രവര്‍ത്തിക്കുന്നവരാണ് ഇത്തരം ആസൂത്രിത നീക്കം നടത്തുന്നതെന്നും സിപിഎം ഈ തീവ്രവാദികളെ സംരക്ഷിക്കുകയാണെന്നും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന ധൈര്യമാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് തീവ്രവാദികളെ പ്രേരിപ്പിക്കുന്നതെന്നും ബിജെപി നേതാക്കള്‍ ആരോപിക്കുന്നു.