തിരുവനന്തപുരം:  സംസ്ഥാനത്ത് മൺസൂൺ കാലം  അവസാനിക്കാൻ ഇനി പതിനഞ്ച് ദിവസം മാത്രം.  ഇതുവരെ സാധാരണ ലഭിക്കുന്നതിനേക്കാൾ മൂന്ന് ശതമാനം അധിക മഴയാണ് ലഭിച്ചിട്ടുള്ളത്.  എങ്കിലും ഇത്തവണ മൺസൂൺ പിൻവാങ്ങൽ വൈകിയേക്കുമെന്നാണ് മുന്നറിയിപ്പ് ലഭിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ബംഗാൾ ഉൽക്കടലിൽ സെപ്റ്റംബർ 20 ന് വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുമെന്നും അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് വീണ്ടും മൺസൂൺ ശക്തമാകാൻ ഇടയുണ്ട് എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 


Also read: സ്വപ്നയെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ അനിൽ അക്കരെ അവിടെ എത്തിയതെന്തിന്..?


കോഴിക്കോട്, കണ്ണൂർ, കോട്ടയം, കാസർഗോഡ്, തിരിവനന്തപുരം എന്നീ ജില്ലകളിൽ കാലവർഷം അവസാനിക്കും മുൻപ് തന്നെ കൂടുതൽ മഴ ലഭിച്ചുവെന്നാണ് റിപ്പോർട്ട്.  തിരുവനന്തപുരം ജില്ല നോക്കുകയാണെങ്കിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ  34% അധിക മഴയാണ്  പെയ്തിരിക്കുന്നത്.  


വയനാട്, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ പ്രവചിച്ചിരുന്നതിനേക്കാൾ കുറവ് മഴയാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്.  വയനാട് ഇടുക്കി ജില്ലകളിൽ യഥാക്രമം 24, 13 ശതമാനം  കുറവ് മഴയാണ് ലഭിച്ചത്.   


Also read: ഗണപതിയ്ക്ക് പ്രിയം കറുക മാല 


സാധാരണയായി ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയാണ് കാലവർഷം നീണ്ടു നിൽക്കുന്നത്.  പഴയ കണക്കുകൾ അനുസരിച്ച് സംസ്ഥാനത്ത് ഇന്നലെവരെ ലഭിക്കേണ്ട ശരാശരി മഴ 1915 മില്ലീമീറ്ററായിരുന്നു എന്നാൽ ഇത്തവണ അതിൽ കൂടുതൽ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത് 1976 മില്ലീമീറ്ററായിരുന്നു ഇത്തവണ ലഭിച്ച മഴ.  അതായത് സെപ്റ്റംബർ 30 വരെ ലഭിക്കേണ്ട ശരാശരിമഴ ഇതിനോടകം അഞ്ച് ജില്ലകളിൽ ലഭിച്ചു.