തിരുവനന്തപുരം: ചീഫ് മാർഷ്യലിനെ ആക്രമിച്ച സംഭവത്തിൽ നടപടി എടുത്ത് സ്പീക്കർ. മൂന്ന് എംഎൽഎമാരെ സസ്പെൻഡ് ചെയ്തു. റോജി എം ജോൺ (അംഗമാലി), എം വിൻസെൻ്റ് (ചാലക്കുടി), സനീഷ് കുമാർ(കോവളം) എന്നിവർക്കാണ് സസ്പെൻഷൻ. പ്രതിപക്ഷം അതിരുകടന്നെന്ന് ആരോപിച്ച് എംബി രാജേഷ് അവതരിപ്പിച്ച പ്രമേയം സ്പീക്കർ പാസാക്കി.
സുരക്ഷ ചുമതലയുള്ള ചീഫ് മാർഷ്യൽ ഷിബുവിൻ്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിൻ്റെ പരിക്ക് ഗുരുതരമായതിനാൽ ശസ്ത്രക്രിയ ആവശ്യമാണ്. വാച്ച് ആൻഡ് വാർഡിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
ശബരിമല സ്വർണപ്പാളി വിവാദത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി സഭയിൽ പ്രതിക്ഷേധം തുടരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









