ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401.80 അടിയായി; ഷട്ടറുകള്‍ 1.9 മീറ്ററായി താഴ്ത്തി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി കുറഞ്ഞു. എട്ട് സ്പില്‍വെ താഴ്ത്തി.   

Last Updated : Aug 20, 2018, 10:51 AM IST
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401.80 അടിയായി; ഷട്ടറുകള്‍ 1.9 മീറ്ററായി താഴ്ത്തി

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401.80 അടിയായി. ഷട്ടറുകള്‍ 1.9 മീറ്ററായി താഴ്ത്തി. അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് വീണ്ടും കുറച്ചു. 

600ക്യുമെക്‌സ് വെള്ളമാണ് മൂന്ന് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി കുറഞ്ഞു. എട്ട് സ്പില്‍വെ താഴ്ത്തി. മഴയെത്തുടര്‍ന്ന് പമ്പ, മൂഴിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ 15 സെന്റിമീറ്റര്‍ തുറന്നു.

അതേസമയം, കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ സര്‍വീസ് തുടങ്ങി. കോയമ്പത്തൂര്‍, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. വൈകീട്ട് അഞ്ച് മണി വരെ എയര്‍ ഇന്ത്യ സര്‍വീസ് നടത്തും.

Trending News