Wayanad Deputy Collector suspended: ഭൂമി തരംമാറ്റാനുള്ള നടപടിക്രമങ്ങളിൽ വീഴ്ച; വയനാട് ഡെപ്യൂട്ടി കളക്ടര്‍ക്ക് സസ്പെന്‍ഷൻ

Wayanad Deputy Collector suspended: വയനാട് ഡെപ്യൂട്ടി കളക്ടര്‍ സി ഗീതയ്ക്കെതിരെയാണ് നടപ‍ടി സ്വീകരിച്ചത്

Written by - Vishnupriya S | Last Updated : Jan 24, 2026, 08:22 PM IST
  • കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെജെ ദേവസ്യയുടെ പരാതിയിലാണ് നടപടി സ്വീകരിച്ചത്.
  • ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നത്.
Wayanad Deputy Collector suspended: ഭൂമി തരംമാറ്റാനുള്ള നടപടിക്രമങ്ങളിൽ വീഴ്ച; വയനാട് ഡെപ്യൂട്ടി കളക്ടര്‍ക്ക് സസ്പെന്‍ഷൻ

വയനാട്: ഭൂമി തരംമാറ്റാനുള്ള നടപടി ക്രമങ്ങളിൽ വീഴ്ച വരുത്തിയെന്ന പരാതിയിൽ വയനാട് ഡെപ്യൂട്ടി കളക്ടര്‍ക്ക് സസ്പെന്‍ഷൻ. വയനാട് ഡെപ്യൂട്ടി കളക്ടര്‍ സി ഗീതയ്ക്കെതിരെയാണ് നടപ‍ടി സ്വീകരിച്ചത്. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെജെ ദേവസ്യയുടെ പരാതിയിലാണ് നടപടി സ്വീകരിച്ചത്. ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നത്.

Add Zee News as a Preferred Source

ഭൂമി തരം മാറ്റുന്നതിന് അനാവശ്യ തടസങ്ങൾ ഉന്നയിച്ച് ഡെപ്യൂട്ടി കളക്ടര്‍ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ഉൾപ്പെടെയാണ് പരാതി. കൃത്യവിലോപവും ചട്ടലംഘനവുമായതിനാൽ അന്വേഷണ വിധേയമായാണ് ഗീതയെ ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്തത്. നൂൽപ്പുഴ വില്ലേജിലെ പത്ത് സെന്‍റ് ഭൂമി തരം മാറ്റുന്നതിനായി കെജെ ദേവസ്യ ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. ഇതിൽ വീഴ്ചവരുത്തിയെന്നും അനാവശ്യ തടസം ഉന്നയിച്ച് ഭൂമി തരം മാറ്റുന്ന നടപടിയിൽ അലംഭാവം വരുത്തിയെന്നുമാണ് പരാതി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Vishnupriya S

Vishnupriya S is the Sub Editor of Zee Malayalam News Website

...Read More

Trending News