Wayanad Landslide Rehabilitation: മുണ്ടക്കൈ-ചൂരൽമല ദുരിതാശ്വാസം; മൂന്നാംഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു

Wayanad Landslide Victims: ഒന്നാംഘട്ട പട്ടികയിൽ 242 കുടുംബങ്ങളും രണ്ടാംഘട്ട പട്ടികയിൽ 81 കുടുംബങ്ങളുമാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.

Written by - Zee Malayalam News Desk | Last Updated : Mar 4, 2025, 01:38 AM IST
  • പരാതികൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 13 വരെയാണ്
  • ആക്ഷേപങ്ങളില്‍ സ്ഥല പരിശോധന നടത്താന്‍ സബ് കലക്ടര്‍ക്കാണ് ചുമതല
Wayanad Landslide Rehabilitation: മുണ്ടക്കൈ-ചൂരൽമല ദുരിതാശ്വാസം; മൂന്നാംഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു

വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരിതാശ്വാസ മൂന്നാംഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു. മൂന്ന് വാർഡുകളിലായി 70 കുടുംബങ്ങൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വഴി ഇല്ലാത്ത പ്രദശങ്ങളിലുള്ളവരാണ് മൂന്നാംഘട്ട പട്ടികയിലുള്ളത്.

Add Zee News as a Preferred Source

പത്താം വാർഡിൽ 18ഉം പതിനൊന്നാം വാർഡിൽ 37ഉം പന്ത്രണ്ടാം വാർഡിൽ15ഉം കുടുംബങ്ങളാണ് പട്ടികയിലുൾപ്പെട്ടത്. ഒന്നാംഘട്ട പട്ടികയിൽ 242 കുടുംബങ്ങളും രണ്ടാംഘട്ട പട്ടികയിൽ 81 കുടുംബങ്ങളുമാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.

ഒന്നാംഘട്ട കരട് പട്ടികയിൽ വീടുകൾ പൂർണമായി നഷ്ടപ്പെട്ടവരാണ് ഉൾപ്പെട്ടിരുന്നത്. 10 ദിവസത്തിനകം ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ അവസരമുണ്ട്. വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് എന്നിവിടങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകളുണ്ട്. പരാതികൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 13 വരെയാണ്.

ആക്ഷേപങ്ങളില്‍ സ്ഥല പരിശോധന നടത്താന്‍ സബ് കലക്ടര്‍ക്കാണ് ചുമതല. രണ്ടാംഘട്ടത്തിൽ വാസയോഗ്യമല്ലെന്ന് ജോൺ മത്തായി കമ്മീഷൻ കണ്ടെത്തിയ പ്രദേശങ്ങളിൽ വീടുകളുള്ളവരും മൂന്നാംഘട്ട കരട് പട്ടികയിൽ വീട്ടിലേക്ക് വഴി ഇല്ലാതായി ഒറ്റപ്പെട്ട ആളുകളും ഉൾപ്പെടുന്നു. പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ച്  ദുരന്തബാധിതര്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതിനിടയാണ് മൂന്നാംഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News