Wayanad Rehabilitation: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർ സമരത്തിൽ; ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ഉപരോധം

Wayanad Landslide: ആധാർ, റേഷൻ കാർഡ് അടക്കമുള്ള രേഖകൾ കലക്ടറേറ്റിൽ തിരിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചാണ് സമരക്കാരെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Mar 13, 2025, 02:37 PM IST
  • 10 സെൻറ് ഭൂമിയിൽ വീട് നിർമ്മിക്കണമെന്നും മുടങ്ങി കിടക്കുന്ന 300 രൂപ വിതരണം പുനരാരംഭിക്കണം എന്നും സമരക്കാർ ആവശ്യപ്പെട്ടു
  • തുടർ ചികിത്സ മുടങ്ങിയവരെയും 300 ധനസഹായം ലഭിക്കാത്തവരെയും സർക്കാർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം
Wayanad Rehabilitation: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർ സമരത്തിൽ; ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ഉപരോധം

വയനാട്: മുണ്ടക്കൈ ദുരന്തബാധിതർ കലക്ടറേറ്റിനു മുന്നിൽ സമരത്തിൽ. സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ചാണ് സമരം. ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കലക്ടറേറ്റ് ഉപരോധം.

Add Zee News as a Preferred Source

ആധാർ, റേഷൻ കാർഡ് അടക്കമുള്ള രേഖകൾ കലക്ടറേറ്റിൽ തിരിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചാണ് സമരക്കാരെത്തിയത്. പ്രതിഷേധക്കാരെ പോലീസ് ഗേറ്റിന് മുന്നിൽ തടഞ്ഞു. പ്രകടനമായെത്തി കലക്ടറേറ്റിന്റെ പ്രധാന കവാടം ഉപരോധിച്ച സമരക്കാർ ആധാർ കാർഡും റേഷൻ കാർഡുമടക്കമുള്ള രേഖകൾ തിരിച്ചു നൽകുകയാണെന്ന് പ്രഖ്യാപിച്ചു.

തുടർ ചികിത്സ മുടങ്ങിയവരെയും, 300 ധനസഹായം ലഭിക്കാത്തവരെയും സർക്കാർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം. പുനരധിവാസ പട്ടികയിൽ ഉൾപ്പെടാത്ത സ്കൂൾ റോഡിലേയും പടവെട്ടിക്കുന്നിലേയും റാട്ടപാടി, മുണ്ടക്കൈ പാടി എന്നിവിടങ്ങളിലെയും ആളുകളെയും ലിസ്റ്റിൽ ഉൾപ്പെടുത്തണം എന്നതാണ് പ്രധാന ആവശ്യം.

ALSO READ: വയനാട് പുനരധിവാസത്തിനുള്ള ഒന്നാംഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 199 പേരുമായി ചർച്ച നടത്തി കളക്ടർ

10 സെൻറ് ഭൂമിയിൽ വീട് നിർമ്മിക്കണമെന്നും മുടങ്ങി കിടക്കുന്ന 300 രൂപ വിതരണം പുനരാരംഭിക്കണം എന്നും സമരക്കാർ ആവശ്യപ്പെട്ടു. ദുരന്ത സന്ദർഭത്തിൽ സർക്കാർ നൽകിയതാണ് ഉറപ്പുകൾ എന്നും ഇവ പാലിക്കണം എന്നുമാണ് സമരക്കാരുടെ ആവശ്യം.

കഴിഞ്ഞ ദിവസം പുനരധിവാസത്തിനുള്ള ഒന്നാംഘട്ട പട്ടികയിൽ ഉൾപ്പെട്ട 199 കുടുംബങ്ങളുമായി കലക്ടർ ചർച്ച നടത്തിയിരുന്നു. ഭൂരിഭാ​ഗം ദുരന്തബാധിതരും സർക്കാരിന്റെ നിർദേശങ്ങൾ അം​ഗീകരിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News