വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ അന്തിമ പട്ടിക സർക്കാരിന് സമർപ്പിച്ചു. 417 കുടുംബങ്ങളാമ് അന്തിമ പട്ടികയിലുള്ളത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് പട്ടിക സർക്കാരിന് നൽകിയത്.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഇന്നലെ ചേർന്ന യോഗത്തിന് പിന്നാലെയാണ് അന്തിമ പട്ടിക സമർപ്പിച്ചത്. ‘ഫേസ് വൺ’ അന്തിമ പട്ടികയിൽ 255 കുടുംബങ്ങളും ‘ഫേസ് 2എ’ അന്തിമ പട്ടികയിൽ 89 കുടുംബങ്ങളും ‘ഫേസ് 2ബി’ അന്തിമ പട്ടികയിൽ 73 കുടുംബങ്ങളുമാണുള്ളത്.
ALSO READ: താമരശ്ശേരി കൊലപാതകം; യാസർ ഉമ്മയെ കൊന്ന ആഷിഖിൻ്റെ സുഹൃത്ത്, ഭാര്യയെ കൊന്നത് സ്വബോധത്തോടെ
‘ഫേസ് വണ്ണി’ൽ ഉള്ളത് ദുരന്തം നേരിട്ട് ബാധിച്ചവരാണ്. ജോൺ മത്തായി കമ്മീഷൻ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ പ്രദേശത്തുള്ളവരാണ് ‘ഫേസ് 2എ’യിൽ ഉള്ളത്. ഫേസ് 2ബി പട്ടികയിൽ ഉള്ളത് വാസയോഗ്യമല്ലെന്ന് അടയാളപ്പെടുത്തിയ സ്ഥലങ്ങളുടെ 50 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവരാണ്.
മുണ്ടക്കൈ പ്രദേശത്തെ17 കുടുംബങ്ങളെ കൂടി അധികമായി പട്ടികകളിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ പട്ടികയുമായി ബന്ധപ്പെട്ട നൂറിലധികം അപ്പീലുകളും സർക്കാർ പരിശോധനയ്ക്ക് വിട്ടു. അതേസമയം പടവെട്ടിക്കുന്നും റാട്ടപാടിയും അട്ടമലയും പട്ടികയിലില്ല. തങ്ങളെ കൂടി ഉൾപ്പെടുത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.