വയനാട്: മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിനുള്ള ടൗൺഷിപ്പ് നിർമ്മാണത്തിന് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമി സർക്കാർ ഏറ്റെടുത്തു. ഭൂമി ഏറ്റെടുക്കാൻ ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് സർക്കാരിന്റെ നടപടി. നഷ്ടപരിഹാരത്തുകയായി 26 കോടി രൂപ ഹൈക്കോടതിയില്‍ കെട്ടിവച്ചാണ് ഔദ്യോഗികമായി ഭൂമി ഏറ്റെടുത്തത്.
ഭൂമി ഏറ്റെടുക്കലിന് ഹൈക്കോടതി അനുമതി ലഭിച്ചതോടെയാണ് നടപടികള്‍ വേഗത്തിലാക്കിയത്. 26 കോടി രൂപ കോടതിയില്‍ കെട്ടിവച്ചതോടെ ഔദ്യോഗികമായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായി. ഭൂമി ഏറ്റെടുക്കുന്നതോടെ എസ്റ്റേറ്റിൽ നിന്ന് കുടിയൊഴിയേണ്ടി വരുന്ന കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡിആര്‍ മേഘശ്രീ പറഞ്ഞു.
കോടതിയില്‍ പണം കെട്ടിവെക്കണമെന്ന ഉത്തരവ് ലഭിച്ചതിന് പിന്നാലെ തന്നെ പണം അടച്ചുവെന്ന് കലക്ടര്‍ വ്യക്തമാക്കി. തുടര്‍ന്ന് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് അധികൃതരുമായും ചര്‍ച്ച നടത്തിയെന്നും കലക്ടര്‍ വ്യക്തമാക്കി. ദുരന്തനിവാരണ നിയമപ്രകാരമാണ് സർക്കാർ എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുത്തത്.
അതേസമയം എൽസ്റ്റൺ എസ്റ്റേറ്റിനൊപ്പം പരിഗണിച്ച ഹാരിസൺ എസ്റ്റേറ്റ് തൽകാലത്തേക്ക് ഏറ്റെടുക്കേണ്ടി വരില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ അന്തിമാനുമതി ലഭിച്ചാല്‍ വീടുകളുടെ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് നിര്‍മാണക്കരാര്‍ ലഭിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









