Wayanad Resort Accident: 900 കണ്ടി ടെന്‍റ് അപകടം: ആന്തരിക അവയവങ്ങൾക്ക് മാത്രം പരിക്ക്, യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

അപകടത്തിൽ പ്രത്യേക സംഘത്തെ വെച്ച് അന്വേഷണം നടത്തണമെന്ന് നിഷ്മയുടെ മാതാവി ആവശ്യപ്പെടുന്നത്.

Written by - Zee Malayalam News Desk | Last Updated : May 17, 2025, 01:37 PM IST
  • റിസോര്‍ട്ടിൽ ഷെഡ് തകര്‍ന്നുവീണ് വിനോദ സഞ്ചാരി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം
  • ഹട്ട് തകര്‍ന്ന് വീണിട്ടും അപകടത്തില്‍ പരിക്കേറ്റത് മരിച്ച നിഷ്മക്ക് മാത്രമാണെന്ന് കുടുംബം
Wayanad Resort Accident: 900 കണ്ടി ടെന്‍റ് അപകടം: ആന്തരിക അവയവങ്ങൾക്ക് മാത്രം പരിക്ക്, യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

കൽപ്പറ്റ: വയനാട് 900 കണ്ടിയിലെ റിസോര്‍ട്ടിൽ ഷെഡ് തകര്‍ന്നുവീണ് വിനോദ സഞ്ചാരി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഹട്ട് തകര്‍ന്ന് വീണിട്ടും അപകടത്തില്‍ പരിക്കേറ്റത് മരിച്ച നിഷ്മക്ക് മാത്രമാണെന്ന് ആരോപിച്ച കുടുംബം കൂടെ ഉണ്ടായിരുന്ന 16 പേരില്‍ ഒരാള്‍ക്കും ഒരു പോറല്‍ പോലും ഏറ്റിട്ടില്ലെന്നും ആരോപിക്കുന്നു.  അതുകൊണ്ടുതന്നെ സംഭവത്തിൽ പ്രത്യേക സംഘത്തെ വെച്ച് അന്വേഷണം നടത്തണമെന്ന് നിഷ്മയുടെ മാതാവ് ആവശ്യപ്പെട്ടു.

Add Zee News as a Preferred Source

Also Read: പുലർച്ചെ 2:30 ന് കരസേന മേധാവിയുടെ ഫോൺ; ഇന്ത്യൻ തിരിച്ചടി സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി

ഹട്ട് തകര്‍ന്ന് വീണിട്ടും നിഷ്മയുടെ ശരീരത്തില്‍ ഒരു ബാഹ്യ പരിക്കുകൾ  ഉണ്ടായിരുന്നില്ല, ഒരു തുള്ളി രക്തം പോലും പൊടിഞ്ഞിട്ടില്ല പരിക്ക് മുഴുവന്‍ ആന്തരിക അവയവങ്ങള്‍ക്ക് ആയിരുന്നുവെന്നാണ്  കുടുംബം പറയുന്നത്.  മാത്രമല്ല മരണ ശേഷം നിഷ്‌മയുടെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ആരും ബന്ധപ്പെടുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ദുരൂഹത നീക്കാന്‍ അന്വേഷണം വേണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്. 

Also Read: ശനിയുടെ നക്ഷത്ര മാറ്റം ഇവർക്ക് നൽകും നേട്ടങ്ങളുടെ ചാകര!

അപകടം നടന്നത് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു. അപകടത്തില്‍ നിഷ്മയ്ക്ക് ജീവന്‍ നഷ്ടമാകുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ റിസോര്‍ട്ട് മാനേജര്‍ സ്വച്ഛന്ത്, സൂപ്പര്‍വൈസര്‍ അനുരാഗ് എന്നിവരെ മേപ്പാടി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യായ്ക്കും പോലീസ്  കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.  തകര്‍ന്നുവീണത് മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഷെഡായിരുന്നു. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകട കാരണമെന്നാണ് നിഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News