Wayanad Township: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ബാധിതരുടെ പുനരധിവാസം; ടൗൺഷിപ്പ് നി‍ർമാണം ഇന്ന് ആരംഭിക്കും

Wayanad Township Land Acquisition: ജില്ലാ ദുരന്ത നിവാരണ ഉത്തരവ് 2005 സെക്ഷൻ 34 (ജി) പ്രകാരം 64.47 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. ​ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടതിൽ 290 വീടുകളാണ് ടൗൺഷിപ്പിൽ വീടിനായി സമ്മതപത്രം നൽകിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 12, 2025, 07:50 AM IST
  • 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഉയ‍ർന്ന നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് എസ്റ്റേറ്റ് ഉടമകൾ അപ്പീൽ നൽകിയിട്ടുണ്ട്
  • ഇതിൽ പിന്നീട് വിശദമായ വാദം കേൾക്കും
  • ദുരന്ത നിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാൻ സിം​ഗിൾ ബെഞ്ച് അനുമതി നൽകിയതിലെ നിയമപ്രശ്നവും ഇതിനൊപ്പം പരി​ഗണിക്കും
Wayanad Township: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ബാധിതരുടെ പുനരധിവാസം; ടൗൺഷിപ്പ് നി‍ർമാണം ഇന്ന് ആരംഭിക്കും

കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായുള്ള മാതൃകാ ടൗൺഷിപ്പ് നി‍ർമാണത്തിന് എൽസ്റ്റൺ ടീ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ഹൈക്കോടതി അനുമതി നൽകി. 17 കോടി രൂപകൂടി കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാനാണ് ഹൈക്കോടതി അനുമതി നൽകിയത്.

Add Zee News as a Preferred Source

എൽസ്റ്റൺ ടീ എസ്റ്റേറ്റ് കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

നേരത്തെ സർക്കാർ ഹൈക്കോടതിയിൽ 26.51 കോടി രൂപ കെട്ടിവച്ചിരുന്നു. ഈ തുക നിബന്ധനകളോടെ എസ്റ്റേറ്റ് ഉടമകൾക്ക് കൈമാറുമെന്നും ഉത്തരവിൽ വ്യക്തമാക്കി. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഉയ‍ർന്ന നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് എസ്റ്റേറ്റ് ഉടമകൾ അപ്പീൽ നൽകിയിട്ടുണ്ട്.

ഇതിൽ പിന്നീട് വിശദമായ വാദം കേൾക്കും. ദുരന്ത നിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാൻ സിം​ഗിൾ ബെഞ്ച് അനുമതി നൽകിയതിലെ നിയമപ്രശ്നവും ഇതിനൊപ്പം പരി​ഗണിക്കും. ഇന്ന് ടൗൺഷിപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.

ജില്ലാ ദുരന്ത നിവാരണ ഉത്തരവ് 2005 സെക്ഷൻ 34 (ജി) പ്രകാരം 64.47 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. ​ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടതിൽ 290 വീടുകളാണ് ടൗൺഷിപ്പിൽ വീടിനായി സമ്മതപത്രം നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച ​ഹൈക്കോടതി ഉത്തരവ് വന്നതോടെ സ‍ർക്കാർ നിർമാണ പ്രവൃത്തികൾ ഇന്ന് ആരംഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News