വയനാട്: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിലായിരുന്നു ഉദ്ഘാടന ചടങ്ങ്. കേരളത്തിലെ ഏറ്റവും നീളം കൂടിയതും ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും നീളം കൂടിയതുമായ ഇരട്ട തുരങ്കപാതയുടെ നിർമാണോദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.
കോഴിക്കോട് ജില്ലയിൽ 3.15 കിലോമീറ്ററും വയനാട് ജില്ലയിൽ 5.58 കിലോമീറ്ററുമാണ് തുരങ്കപാതയുടെ നീളം. കോഴിക്കോട് മുറിപ്പുഴ-മുത്തപ്പൻപുഴ-ആനക്കാംപൊയിൽ റോഡുമായും വയനാട്ടിലെ മേപ്പാടി-കള്ളാടി-ചൂരൽമല റോഡുകളുമായാണ് തുരങ്കപാത ബന്ധിപ്പിക്കുന്നത്. 8.73 കിലോമീറ്റർ ദൂരമാണ് തുരങ്കത്തിന്. ഇതിൽ 8.11 കിലോമീറ്റർ ദൂരം ഇരട്ട തുരങ്കങ്ങളാണ്.
നാല് വർഷത്തോളമെടുത്താണ് പദ്ധതി നിർമാണം പൂർത്തിയാക്കുക. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വയനാടിന്റെ യാത്രാ ദുരിതത്തിന് പരിഹാരമാകും. നിർമാണ ഏജൻസി കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡാണ്. ഇതിനായി കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടറോളം ഭൂമിയാണ് ഏറ്റെടുത്തത്. വനഭൂമി നേരത്തെ കൈമാറിയിരുന്നു.
പദ്ധതിക്കായുള്ള 90 ശതമാനത്തോളം സ്വകാര്യഭൂമിയും ഏറ്റെടുത്തു. ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്, ധനമന്ത്രി കെഎൻ ബാലഗോപാൽ, വനംമന്ത്രി എകെ ശശീന്ദ്രൻ, പട്ടികസമുദായ ക്ഷേമവകുപ്പ് മന്ത്രി ഒആർ കേളു, എംഎൽഎമാരായ ടി സിദ്ദിഖ്, ലിന്റോ ജോസഫ്, പിടിഎ റഹിം എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









