ഡബ്ല്യുസിസിയുടെ ഹര്‍ജി: സിനിമ സംഘടനകള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷികളാക്കിയാണ് ഈ ഹര്‍ജികള്‍.  

Last Updated : Oct 23, 2018, 03:38 PM IST
ഡബ്ല്യുസിസിയുടെ ഹര്‍ജി: സിനിമ സംഘടനകള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: സിനിമാ മേഖലയിലെ  ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കളക്ടീവ് സമർപ്പിച്ച ഹർജിയില്‍ ഫെഫ്കയ്ക്കും ഫിലിം ചേംബറിനും ഹൈക്കോടതിയുടെ നോട്ടീസ്. 

ഡബ്ല്യൂസിസിക്ക് വേണ്ടി രമ്യ നമ്പീശന്‍ നല്‍കിയ ഹർജിയിലാണ് കോടതിയുടെ നടപടി.
സമാന ആവശ്യമുന്നയിച്ച് അമ്മയ്‌ക്കെതിരെ നൽകിയ എല്ലാ ഹര്‍ജികളും പിന്നീട് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. 

സിനിമാരംഗത്തെ ലൈംഗിക ചൂഷണം അവസാനിപ്പിക്കണമെന്നും മലയാള സിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി സെൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിമ കല്ലിങ്കലും പത്മപ്രിയയും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷികളാക്കിയാണ് ഈ ഹര്‍ജികള്‍.
 

More Stories

Trending News