ദി​ലീ​പി​ന്‍റെ രാ​ജി സ്വാ​ഗ​താ​ര്‍​ഹ​൦ -ഡ​ബ്ല്യു​സി​സി

ഡ​ബ്ല്യു​സി​സിയുടെ ഔദ്യോഗിക ഫേസ്ബുക്ക്‌ പോസ്റ്റിലാണ് ഇക്കാര്യം  വ്യക്തമാക്കിയത്. 

Last Updated : Oct 22, 2018, 06:45 PM IST
ദി​ലീ​പി​ന്‍റെ രാ​ജി സ്വാ​ഗ​താ​ര്‍​ഹ​൦ -ഡ​ബ്ല്യു​സി​സി

തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ നിന്നുള്ള ദിലീപിന്‍റെ രാജിയെ സ്വാഗതം ചെയ്ത് വനിതാ കൂട്ടായ്മയായ വി​മ​ന്‍ ഇ​ന്‍ സി​നി​മാ ക​ള​ക്ടീ​വ് (ഡ​ബ്ല്യു​സി​സി). 

'അ​മ്മ​'യി​ല്‍ ദി​ലീ​പ് അം​ഗ​മ​ല്ലെ​ന്ന വാ​ര്‍​ത്ത സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് താരങ്ങള്‍ പറയുന്നു. ഡ​ബ്ല്യു​സി​സിയുടെ ഔദ്യോഗിക ഫേസ്ബുക്ക്‌ പോസ്റ്റിലാണ് ഇക്കാര്യം  വ്യക്തമാക്കിയത്. 

അതേസമയം, ദി​ലീ​പി​ന്‍റെ രാ​ജി​യി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി കാ​ണി​ച്ച വി​മു​ഖ​ത​യി​ല്‍ നി​രാ​ശ​യു​ണ്ടെ​ന്നും ഡ​ബ്ല്യു​സി​സി വ്യ​ക്ത​മാ​ക്കി.

അ​ക്ര​മം അ​തി​ജീ​വ​ച്ച ന​ടി​യും മ​റ്റു മൂ​ന്ന് പേ​രും അ​മ്മ​യി​ല്‍​ നി​ന്ന് രാ​ജി​വ​യ്ക്കാ​ന്‍ നിര്‍ബന്ധിതരായത് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ പ​ക്ഷ​പാ​ത​പ​ര​മാ​യ നി​ല​പാ​ട് മൂ​ല​മാ​ണ്. 

സം​ഘ​ട​ന​ക്കു​ള്ളി​ല്‍ അ​തി​ക്ര​മ​ങ്ങ​ളെ തു​റ​ന്നു പ​റ​യു​ന്ന​വ​രോ​ടു​ള്ള മ​നോ​ഭാ​വം വ​ള​രെ വ്യക്തമാ​ണ്. സം​ഘ​ട​ന​യു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ളി​ല്‍ നി​ന്നും ഒ​രു​പാ​ട് വൈ​രു​ധ്യം അ​വ​രു​ടെ നി​ല​പാ​ടു​ക​ള്‍​ക്ക് ഉ​ണ്ടെ​ന്നു​ള്ള സ​ത്യം തി​ക​ച്ചും ആ​ശ​ങ്കാ​ജ​ന​മാ​ക​മാ​ണെ​ന്നും ഡ​ബ്ല്യു​സി​സി ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി.

ഉള്‍പ്പോരുകളും പരസ്പരവിരുദ്ധ പ്രസ്താവനകളും സ്ത്രീയെ അലങ്കാരവസ്തുവായി കാണുന്ന മനോഭാവവുമാണ് താരസംഘടനയായ അമ്മയുടേതെന്നും ഡബ്ല്യുസിസി ആരോപിച്ചു. 

മി ടൂ പോലെയുള്ള തുറന്നു പറച്ചിലുകളെ ശക്തമായി രാജ്യം പിന്തുണയ്ക്കുന്ന സന്ദര്‍ഭത്തിലാണ് അമ്മയുടെ ഈ നിലപാടുകള്‍ എന്നും ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി.

ലൈംഗിക അതിക്രമങ്ങളെ മലയാള സിനിമാ ലോകം കണ്ടില്ലെന്ന് നടിക്കുന്നതിനോടും ചൂഷണങ്ങളെ നിസ്സാരവല്‍ക്കരിക്കാനുള്ള ശ്രമങ്ങളോടു൦ പ്രതിഷേധിക്കുന്നെന്നും ഡബ്ല്യുസിസി യുടെ ഫെയ്സ്ബുക് പേജിലെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
 

More Stories

Trending News