)
ഡൽഹി: പിഎംശ്രീ പദ്ധതിയിൽ കേരളം ഭാഗമായതിനെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പിഎംശ്രീ പദ്ധതിയിൽ ഒപ്പിട്ടാലും കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വർഗീയവത്കരണം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്ന് എംഎ ബേബി പറഞ്ഞു. പിഎംശ്രീ പദ്ധതിയുമായ് ബന്ധപ്പെട്ട് എൽഡിഎഫിലെ അഭിപ്രായ ഭിന്നതയുമായ് ബന്ധപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുമായ് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രതികരണം.
നിലവിലുള്ള പാർട്ടി പ്രശ്നങ്ങൾ സിപിഐ, സിപിഎം നേതൃത്വം ചർച്ച നടത്തി സംസാരിച്ച് തീരുമാനമെടുക്കും എന്നും അദ്ദേഹം അറിയിച്ചു. നിലവിലെ വിഷയത്തിൽ രമ്യമായ പരിഹാരം കണ്ടെത്താൻ എൽജിഎഫിനെ സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വര്‍ഗീയവല്‍ക്കരണം, വിദ്യാഭ്യാസത്തിൻ്റെ കേന്ദ്രീകരണം, കച്ചവടവല്‍ക്കരണം, വിദ്യാഭ്യാസ രംഗത്തെ മൂന്ന് പ്രധാന വിഷയങ്ങളില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ഈ മൂന്ന് കാര്യങ്ങളും അനുവദിച്ചുകൂടാ എന്നാണ് ഇരു പാര്‍ട്ടികളുടെയും നിലപാട്. ഈ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമില്ല എന്ന് രാജയുമായുള്ള ചര്‍ച്ചയില്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം കേന്ദ്രം നിഷേധിക്കുകയാണ്. ഇതിനെ കുറിച്ച് ചർച്ചകൾ ഒന്നും നടക്കുന്നില്ല. ഈ പ്രശ്നം മറികടക്കാനുള്ള മാർഗ്ഗമായാണ് സംസ്ഥാന സർക്കാർ പിഎംശ്രീയിൽ ഒപ്പിട്ടതെന്ന് മനസ്സിലാക്കുന്നതായും അദ്ധേഹം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.