നാല് സംസ്ഥാനങ്ങള്‍ വിയര്‍ക്കും; മുന്നറിയിപ്പ്!!

കേരളത്തിലെ വിവിധ ജില്ലകളില്‍ ചൂട് വര്‍ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 

Updated: Feb 14, 2020, 07:24 PM IST
നാല് സംസ്ഥാനങ്ങള്‍ വിയര്‍ക്കും; മുന്നറിയിപ്പ്!!

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ചൂട് വര്‍ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 

നാലു ജില്ലകളിലാണ് താപനില വര്‍ധിക്കുന്നത്. ആലപ്പുഴ, കോട്ടയം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒരു ദിവസത്തേക്ക് ചൂട് കൂടുക. ഈ സാഹചര്യത്തിലാണ് മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 

മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ തൊഴില്‍ സമയം പുനഃക്രമീകരിച്ചതായി ലേബര്‍ കമ്മീഷണറുടെ ഉത്തരവ് പുറത്തുവന്നു. കാലോചിതമല്ലാതെയുള്ള താപനില വര്‍ധനവ് സൂചിപ്പിക്കുന്നത് അന്താരാഷ്ട്രതലത്തിലുള്ള പ്രകൃതി ചൂഷണമാണ്. ആലപ്പുഴ കോട്ടയം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ചൂട് കൂടുക. 

ഈ സാഹചര്യത്തില്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കടലോര സംസ്ഥാനമായതിനാല്‍ ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും താപസൂചിക ഉയര്‍ത്തുന്ന ഘടകങ്ങളാണ്. 

അതിനാല്‍ സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രതിരോധിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

ആലപ്പുഴ, കോട്ടയം കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ദൈനംദിന താപനില സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ തൊപ്പിയോ കുടയോ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും. നിര്‍മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ട്രാഫിക് പോലീസുകാര്‍, കര്‍ഷക തൊഴിലാളികളും, നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരും പകല്‍ സമയങ്ങളില്‍ ആവശ്യമായ വിശ്രമം എടുക്കാന്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.