Welfare Pension Amount: ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു; 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി, ഗുണഭോക്താവിന് ലഭിക്കുക ഇത്ര രൂപ

Welfare Pension Amount March: 62 ലക്ഷത്തോളം ​ഗുണഭോക്താക്കൾക്കാണ് പെൻഷൻ ലഭിക്കുക. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Mar 24, 2025, 02:29 AM IST
  • വ്യാഴാഴ്ച മുതൽ പെൻഷൻ ലഭിക്കും
  • 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക് വീട്ടിലെത്തിച്ചും പണം കൈമാറും
Welfare Pension Amount: ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു; 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി, ഗുണഭോക്താവിന് ലഭിക്കുക ഇത്ര രൂപ

തിരുവനന്തപുരം: ക്ഷേമനിധി പെൻഷൻ ​ഗുണഭോക്താക്കൾക്ക് ഒരു ​ഗഡു കൂടി അനുവദിച്ചു. മാർച്ച് മാസത്തിൽ ഒരു ​ഗഡു കൂടിയാണ് അനുവദിച്ചിരിക്കുന്നത്. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ വ്യക്തമാക്കി.

Add Zee News as a Preferred Source

62 ലക്ഷത്തോളം ​ഗുണഭോക്താക്കൾക്കാണ് പെൻഷൻ ലഭിക്കുക. 1600 രൂപവീതം ലഭ്യമാകും. വ്യാഴാഴ്ച മുതൽ പെൻഷൻ ലഭിക്കും. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിച്ചും പണം കൈമാറും.

ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം 8,46,456 പേർക്ക് കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിന് ആവശ്യമായ 24.31 കോടി രൂപ സംസ്ഥാനം മുൻകൂറായി അനുവദിച്ചു. ഇത് കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴി ​ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വഴി നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News