കോഴിക്കോട് ജില്ലയില്‍ വെസ്റ്റ്‌ നൈല്‍ വൈറസ്

നിപ വൈറസ് വരുത്തിവച്ച ദുരന്തത്തിന് പിന്നാലെയാണ് മറ്റൊരു വൈറസ് ബാധകൂടി കോഴിക്കോട് ജില്ലയില്‍ സ്ഥിരീകരിച്ചത്.

Last Updated : Aug 3, 2018, 07:54 PM IST
കോഴിക്കോട് ജില്ലയില്‍ വെസ്റ്റ്‌ നൈല്‍ വൈറസ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വെസ്റ്റ്‌ നൈല്‍ വൈറസ് പനിബാധയുള്ളതായി സ്ഥിരീകരണം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ വെസ്റ്റ്ഹില്‍ സ്വദേശിനിയ്ക്കാണ് രോഗബാധയുള്ളതായി സ്ഥിരീകരിച്ചത്.

നിപ വൈറസ് വരുത്തിവച്ച ദുരന്തത്തിന് പിന്നാലെയാണ് മറ്റൊരു വൈറസ് ബാധകൂടി കോഴിക്കോട് ജില്ലയില്‍ സ്ഥിരീകരിച്ചത്. കൊതുകുകള്‍ പരുത്തുന്ന അപൂര്‍വ്വ വൈറസ് പനി ബാധിച്ച രോഗി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പനി, തലവേദന, ഛര്‍ദ്ദി എന്നിവയാണ് ഈ വൈറസിന്‍റെ രോഗലക്ഷണങ്ങള്‍. തക്ക സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗി മരണപ്പെടുന്ന വൈറസ് ബാധകൂടിയാണിത്. പക്ഷി മൃഗാദികളില്‍ നിന്ന് കൊതുകളിലേക്കും അവയില്‍ നിന്ന് മനുഷ്യരിലെക്കുമാണ് വൈറസ് പടരുന്നത്. രോഗലക്ഷണങ്ങളോടെ ഒരാള്‍ കൂടി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നീരിക്ഷണത്തിലുണ്ട്. വെസ്റ്റ്‌ നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പും തികഞ്ഞ ജാഗ്രതയിലാണ്.

Trending News