Ration Mustering Kerala | ഈ കാര്‍ഡുകാർ റേഷൻ കടയിലേക്ക് പോവേണ്ട, തത്കാലം മസ്റ്ററിംഗ് ഇല്ല എന്നാൽ...
Kerala Ration Card Mustering: മഞ്ഞ കർഡുകൾ ഉള്ളർക്ക് മസ്റ്ററിങ്ങ് ഇന്ന് (വെള്ളിയാഴ്ച) അനുവദിക്കാനാണ് പദ്ധതിയിടുന്നത്. എന്നാൽ സാങ്കേതിക തകരാർ ഒരു പ്രശ്നമാണ്. ചുവന്ന കാർഡുള്ളവരുടെ മസ്റ്ററിങ്ങിന് മറ്റൊരു ദിവസം അനുവദിക്കും
തിരുവനന്തപുരം: റേഷൻ മസ്റ്ററിങ്ങിന് ഇപ്പോൾ റേഷൻ കടയിലേക്ക് പോയിട്ട് കാര്യമില്ല. സെർവറിലുണ്ടായ സാങ്കേതിക തകരാർ മൂലം റേഷൻ മസ്റ്ററിങ്ങ് നിർത്തി വെച്ചിരിക്കുകയാണ്. സാങ്കേതിക വിദഗ്ധരുമായി സംസാരിച്ച ശേഷം മാത്രമായിരിക്കും അടുത്ത നടപടി. മുൻഗണന പട്ടികയിൽ ഉള്ളവരുടെ മസ്റ്ററിങ്ങിലാണ് ക്രമീകരണം ഏർപ്പെടുത്തുന്നത്.
മഞ്ഞ കർഡുകൾ ഉള്ളർക്ക് മസ്റ്ററിങ്ങ് ഇന്ന് (വെള്ളിയാഴ്ച) അനുവദിക്കാനാണ് പദ്ധതിയിടുന്നത്. എന്നാൽ സാങ്കേതിക തകരാർ ഒരു പ്രശ്നമാണ്. ചുവന്ന കാർഡുള്ളവരുടെ മസ്റ്ററിങ്ങിന് മറ്റൊരു ദിവസം അനുവദിക്കും. റേഷൻ ലഭിക്കാത്ത ഒരാൾ പോലും ഉണ്ടാകരുത് എന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി ജിആർ അനിൽ വ്യക്തമാക്കി.
എന്താണ് സംഭവിച്ചത്?
റേഷൻ വിതരണം നടത്താൻ പാടില്ലെന്ന് ഇന്ന് നിർദ്ദേശമുണ്ടായിരുന്നെങ്കിലും ചില കടകളിൽ റേഷൻ വിതരണം നടത്തിയതോടെ ഇ-പോസ് മെഷിനുകൾ പണി മുടക്കി. പലയിടത്തും സെർവ്വറുകളിൽ പ്രശ്നം നേരിട്ടു. ഒരേസമയം റേഷൻ വിതരണവും, മസ്റ്ററിംഗും ഇതിൽ നടത്താൻ കഴിയില്ല. ഇതാണ് മസ്റ്ററിംഗ് നടത്താൻ പറ്റാതായത്. മസ്റ്ററിങ് നടക്കുന്നതിനാലാണ് മൂന്ന് ദിവസം വിതരണം നിർത്തിയതെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 13257 റേഷൻ കടകളാണ് ഇന്ന് തുറന്നത്. മാർച്ച്-31നകം മസ്റ്ററിംഗ് നടത്താനാണ് പദ്ധതിയിടുന്നത്. എന്നാൽ ഇത്. സാങ്കേതിക തകരാർ തുടർച്ചയായി വരുന്നത് മൂലം പൂർത്തിയാക്കാൻ പറ്റാത്ത അവസ്ഥയിലാണ്.
പുതിയ നിർദ്ദേശം
മുൻഗണന കാർഡ് (മഞ്ഞ) ഉള്ളവർക്ക് ഇന്ന് മസ്റ്ററിങ്ങ് നടത്താൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. പിങ്ക് കാർഡുകാർക്ക് ശനിയാഴ്ചയുമാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ ഏത് റേഷൻ കടകളിലും ഏത് മുൻഗണന കാർഡുകാർക്കും മസ്റ്ററിങ്ങ് നടത്താൻ സാധിക്കും. സ്ഥലമുള്ള റേഷൻ കടകൾ അങ്ങിനെയും അല്ലാത്തവർ സമീപത്തെ സ്കൂൾ അങ്കണവാടികൾ, പൊതു കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ക്യാമ്പുകൾ വഴി മസ്റ്ററിങ്ങ് നടത്തണം.
അരി വാങ്ങാൻ പോവേണ്ട
മാര്‍ച്ച് 15, 16, 17 തീയതികളില്‍ സംസ്ഥാനത്തെ റേഷൻ കടകളിൽ റേഷന്‍ വിതരണം ഉണ്ടായിരിക്കുന്നതല്ല. നിലവിൽ മസ്റ്ററിങ്ങ് പൂർത്തിയാക്കാനാണ് പുതിയ നടപടിക്രമം സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നിലവിൽ മസ്റ്ററിങ്ങ് നടത്താൻ സാധിക്കാത്തവർക്കായി പിന്നീട് മറ്റൊരു സംവിധാനം ഏർപ്പെടുത്തും. കിടപ്പ് രോഗികൾ, ഗർഭിണികൾ, വിരലടയാളം പതിയാത്ത കൊച്ച് കുട്ടികൾ, പ്രായമായവർ എന്നിവർക്കായാണിത്. ഇവർ റേഷന കടകളിൽ പോവേണ്ട ആവശ്യമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.