ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് എന്തിന്‍റെ പേരിലാണ് ഈ അനുമോദനം?

ഫാഷൻ മാഗസിനായ വോഗ് ഇന്ത്യയുടെ (VOGUE India) വുമൺ ഓഫ് ദ ഇയര്‍ സീരീസിൽ  സംസ്ഥാന ആരോഗ്യമന്ത്രി  കെ കെ ശൈലജ ടീച്ചര്‍ (K K Shailaja) ഇടം നേടിയതിന് പിന്നാലെ എന്തിന്‍റെ പേരിലാണ്   ഈ അനുമോദനമെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് BJP നേതാവ് ശോഭ സുരേന്ദ്രന്‍ (Shobha Surendran).

Last Updated : Nov 10, 2020, 12:05 AM IST
  • എന്തിന്‍റെ പേരിലാണ് കെ കെ ശൈലജ ടീച്ചര്‍ക്ക് ഈ അനുമോദനമെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് BJP നേതാവ് ശോഭ സുരേന്ദ്രന്‍
ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് എന്തിന്‍റെ പേരിലാണ് ഈ അനുമോദനം?

Thiruvananthapuram: ഫാഷൻ മാഗസിനായ വോഗ് ഇന്ത്യയുടെ (VOGUE India) വുമൺ ഓഫ് ദ ഇയര്‍ സീരീസിൽ  സംസ്ഥാന ആരോഗ്യമന്ത്രി  കെ കെ ശൈലജ ടീച്ചര്‍ (K K Shailaja) ഇടം നേടിയതിന് പിന്നാലെ എന്തിന്‍റെ പേരിലാണ്   ഈ അനുമോദനമെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് BJP നേതാവ് ശോഭ സുരേന്ദ്രന്‍ (Shobha Surendran).

ഒരു സ്ത്രീക്ക് ലഭിക്കുന്ന അംഗീകാരത്തില്‍ അവരെ അനുമോദിക്കുന്നതിന് രാഷ്ട്രീയ കാരണങ്ങള്‍ തടസമാകരുത് എന്ന് വിശ്വസിക്കുന്ന ഒരു എളിയ പൊതുപ്രവര്‍ത്തകയാണ് താനെന്നും എന്നാല്‍ ലഭിക്കുന്ന പുരസ്‌ക്കാരം രാഷ്ട്രീയ കാരണങ്ങളാല്‍ ആണെങ്കില്‍ അതിന്‍റെ  വസ്തുത മനസ്സിലാക്കിയിരിക്കണമെന്നുള്ള അടിസ്ഥാന യുക്തിഭദ്രതയാണ് ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

തുടര്‍ന്ന് ഇന്നും 3,593 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനത്തിന്‍റെ  ആരോഗ്യമന്ത്രി ആയതിനാലോ? അതോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു ആംബുലന്‍സില്‍ തടയാമായിരുന്ന ഒരു ലൈംഗീക അതിക്രമത്തില്‍ പാലിച്ച നിഷ്‌ക്രിയത്വത്തിനോ തുടങ്ങിയ ചോദ്യങ്ങളാണ് ശോഭ സുരേന്ദ്രന്‍ ഉന്നയിക്കുന്നത്.

അതേസമയം, പ്രശസ്ത വോഗ് മാഗസിന്‍ വിമണ്‍ ഓഫ് ദ ഇയര്‍ 2020 സീരീസിലേക്ക് സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ തിരഞ്ഞെടുത്തതിന് പിന്നാലെ ആശംസകളുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.  

ഇതിനകം സിനിമാ താരങ്ങളായ ഫഫദ് ഫാസില്‍, നസ്രിയ നസീം, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ കെ. കെ. ശൈലജയുള്ള വോഗിന്‍റെ കവര്‍ പേജ് ഷെയര്‍ ചെയ്തിട്ടുണ്ട്.  മന്ത്രിയുടെ ചിത്രം നടന്‍ ഫഹദ് ഫാസില്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ക് ആക്കിയിരുന്നു. 

Also read: 'Woman of the Year 2020', VOGUE India കവര്‍ പേജില്‍ കെ. കെ ശൈലജ

ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്:-

ഒരു സ്ത്രീക്ക് ലഭിക്കുന്ന അംഗീകാരത്തില്‍ അവരെ അനുമോദിക്കുന്നതിന് രാഷ്ട്രീയ കാരണങ്ങള്‍ തടസമാകരുത് എന്ന് വിശ്വസിക്കുന്ന ഒരു എളിയ പൊതുപ്രവര്‍ത്തകയാണ് ഞാന്‍. എന്നാല്‍ ലഭിക്കുന്ന പുരസ്‌ക്കാരം രാഷ്ട്രീയ കാരണങ്ങളാല്‍ ആണെങ്കില്‍ അതിന്റെ വസ്തുത മനസ്സിലാക്കിയിരിക്കണമെന്നുള്ള അടിസ്ഥാന യുക്തിഭദ്രതയാണ് ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിക്കുന്നത്. മന്ത്രി കെ കെ ശൈലജയ്ക്ക് എന്തിന്റെ പേരിലാണ് ഈ അനുമോദനം? ഇന്നും 3593 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ആയതിനാലോ? അതോ തന്റെ അധികാരപരിധിയില്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു ആംബുലന്‍സില്‍ തടയാമായിരുന്ന ഒരു ലൈംഗീക അതിക്രമത്തില്‍ പാലിച്ച നിഷ്‌ക്രിയത്വത്തിനോ? അതോ സ്വന്തം മണ്ഡലത്തില്‍ ചികിത്സ കിട്ടാതെ രോഗികള്‍ മരിക്കുന്നത് നോക്കി നിന്നതിനോ? ചികിത്സ തേടിയെത്തിയ രോഗിയെ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയതിനോ? രാജാവിന് പ്രാണഭയം ഉണ്ടാകുമ്ബോള്‍ സ്ത്രീകളെ പടയ്ക്ക് മുന്നില്‍ നിര്‍ത്തുന്ന കഥകള്‍ കേട്ടിട്ടുണ്ട്. സ്ത്രീകളെ ഉപദ്രവിക്കില്ല എന്ന യുദ്ധപ്രമാണം ശത്രുപക്ഷം പാലിക്കും എന്ന വിശ്വാസമാണ് ആ നീക്കത്തിന് പിന്നില്‍. കള്ളക്കടത്തിനും തട്ടിപ്പിനും കൂട്ടുനില്‍ക്കുന്ന സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ 81824 ആക്റ്റീവ് കൊറോണ കേസുള്ള ഒരു സംസ്ഥാനത്തിന്റെ വനിതാ ആരോഗ്യമന്ത്രിക്ക് നില്‍ക്കേണ്ടി വരുന്നതിന്റെയത്ര സ്ത്രീവിരുദ്ധത മറ്റെന്തുണ്ട്?

Trending News