Wild Elephant Attack: പത്തനംതിട്ടയിലും ഇടുക്കിയിലും കാട്ടാനകളുടെ ആക്രമണം; യുവാക്കൾക്ക് പരിക്ക്, വീടുകൾ തകർത്തു
Wild elephant attack in Pathanamthitta: പത്തനംതിട്ടയിലെ സീതത്തോട്ടിലും ഇടുക്കിയിലെ ചിന്നക്കനാലിലുമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. സീതത്തോട് മണിയാർ-കട്ടച്ചിറ റൂട്ടിൽ എട്ടാം ബ്ലോക്കിന് സമീപത്തിറങ്ങിയ കാട്ടാനക്കൂട്ടം യുവാക്കളെ ആക്രമിച്ചു.
പത്തനംതിട്ട/ഇടുക്കി: പത്തനംതിട്ടയിലും ഇടുക്കിയിലും കാട്ടാന ആക്രമണം. പത്തനംതിട്ടയിലെ സീതത്തോട്ടിലും ഇടുക്കിയിലെ ചിന്നക്കനാലിലുമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. സീതത്തോട് മണിയാർ-കട്ടച്ചിറ റൂട്ടിൽ എട്ടാം ബ്ലോക്കിന് സമീപത്തിറങ്ങിയ കാട്ടാനക്കൂട്ടം യുവാക്കളെ ആക്രമിച്ചു.
കട്ടച്ചിറ സ്വദേശികളായ രഞ്ജു (25), ഉണ്ണി (20) എന്നിവർക്ക് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇടുക്കി ചിന്നക്കനാലിലെ 301 കോളനിയിലെ വീട് കാട്ടാനയുടെ ആക്രമണത്തിൽ തകർന്നു. ചക്കക്കൊമ്പനാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചക്കക്കൊമ്പൻ ജനവാസമേഖലയിലാണുള്ളത്.
ALSO READ: അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാനകളിറങ്ങി; ഉന്നതതലയോഗം വിളിച്ച് വനം മന്ത്രി
പുലർച്ചെയോടെയുണ്ടായ കാട്ടാന ആക്രമണത്തിൽ ഗോപിനാഥൻ എന്നയാളുടെ വീടാണ് തകർന്നത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീടിന്റെ മുൻഭാഗവും പിൻഭാഗവും വീട്ടുപകരണങ്ങളും ആന തകർത്തു. 301 കോളനിയിലേക്കുള്ള വഴിയിൽ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ് ആന. ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്.
മൂന്നാറിൽ ജനവാസമേഖലയിൽ സ്വൈര്യവിഹാരം നടത്തി കാട്ടാനകൾ; ജനങ്ങൾ ഭീതിയിൽ
ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന നാടിനെ വിറപ്പിച്ചു. മൂന്നാർ സെവൻമല എസ്റ്റേറ്റ് പാർവതി ഡിവിഷനിലാണ് കാട്ടാന ഇറങ്ങിയത്. ബുധനാഴ്ച രാവിലെ എട്ട് മണിക്കാണ് കാട്ടാന ജനവാസ മേഖലയായ സെവൻ മല എസ്റ്റേറ്റിൽ എത്തിയത്. കട്ടക്കൊമ്പൻ എന്ന വിളിപ്പേരുള്ള കൊമ്പനാണ് എസ്റ്റേറ്റിലെ ലയങ്ങൾക്ക് മുമ്പിൽ എത്തിയത്.
എസ്റ്റേറ്റിലുള്ള പലരും ജോലിക്ക് പുറപ്പെടാൻ തയ്യാറെടുക്കുമ്പോഴാണ് കൊമ്പൻ ലയങ്ങൾക്ക് മുമ്പിൽ എത്തിയത്. കുട്ടികൾ സ്കൂളുകളിലേക്ക് പോകാൻ തയ്യാറെടുക്കുന്ന വേളയിൽ ആന എത്തിയത് മാതാപിതാക്കളെ ആശങ്കയിലാക്കുകയാണ്. ജനവാസ മേഖലയിൽ എത്തുന്ന വന്യജീവികളെ തടയാൻ നടപടി ആവശ്യപ്പെട്ട് നിരവധി പ്രതിഷേധ സമരങ്ങൾ നടന്നുവരുന്ന സാഹചര്യത്തിലും വന്യജീവി ആക്രമണം രൂക്ഷമാവുകയാണ്.
വന്യജീവികളെ തടയാൻ സർക്കാർ നിയോഗിച്ച ആർആർടി ടീമിന്റെ സേവനം ലഭ്യമാണെങ്കിലും വന്യജീവികൾ ജനവാസ മേഖലകളിൽ എത്തി സ്വൈര്യ വിഹാരം നടത്തുകയാണ്. പകൽ നേരങ്ങളിൽ പോലും ജനവാസ മേഖലകൾ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അതേസമയം, നേര്യമംഗലം കാഞ്ഞിരവേലിയില്‍ വീണ്ടും കാട്ടാനയിറങ്ങി. രാത്രിയോടെ പ്രദേശത്തെത്തിയ ആന പുലര്‍ച്ചെയാണ് കാടുകയറിയത്. കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് മേഖലയിൽ വ്യാപകമായി കൃഷിനാശമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.